നിർമാണ കന്പനിയുമായി നടനും സംവിധായകനുമായ രമേഷ് പിഷാരടി. രമേഷ് പിഷാരടി എന്റർടൈയിൻമെന്റ്സ് എന്ന പേരിലാണ് നിർമാണ കമ്പനിക്ക് ആരംഭിച്ചിരിക്കുന്നത്. ബിഗ്സ്ക്രീനിലും വേദികളിലുമുള്ള മികച്ച കലാസൃഷ്ടികളുടെ നിർമാണമാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
നിർമാണ കമ്പനി ആരംഭിച്ചുവെന്ന കാര്യം വിഷുദിനത്തിലാണ് പിഷാരടി ഔദ്യോഗികമായി അറിയിച്ചത്. നടൻ, സംവിധായകൻ, അവതാരകൻ എന്നീ നിലകളിൽ സിനിമാരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച രമേഷ് പിഷാരടി പഞ്ചവർണത്തത്ത,ഗാനഗന്ധർവൻ എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. മലയാളിത്തിലെ മിക്ക താരങ്ങൾക്കും ഇപ്പോൾ സ്വന്തമായി നിർമാണ കന്പനികളുണ്ട്.
"രമേഷ് പിഷാരടി എന്റർടെയിൻമെന്റ്സ്'; പുതിയ വിശേഷവുമായി രമേഷ് പിഷാരടി
06:51 PM Apr 16, 2021 | Deepika.com