ഒരുവർഷം മാത്രം നീണ്ട ദാമ്പത്യത്തിനു ശേഷം നടി ശ്വേത ബസുവും ഭർത്താവ് രോഹിത് മിത്തലയും വേർപിരിഞ്ഞു. വിവാഹമോചനത്തെക്കുറിച്ച് നടി സോഷ്യൽ മീഡിയയിൽ പങ്കുവച്ച് കുറിപ്പ് ശ്രദ്ധ നേടിയിരുന്നു.
രണ്ട് പേരുടെയും ഇഷ്ടങ്ങള്‍ നോക്കി ഒന്നിച്ചെടുത്ത തീരുമാനമാണിതെന്നാണ് ശ്വേത പറഞ്ഞത്. കുറച്ച് മാസങ്ങളായി ഇതേ കുറിച്ചുള്ള ആലോചനയിലായിരുന്നു. അങ്ങനെ രണ്ട് പേരും രണ്ടായി ജീവിക്കുന്നതാണ് നല്ലതെന്ന് തോന്നി, അത് സംഭവിച്ചുവെന്നും നടി പറഞ്ഞു.
"പത്തോ അതിലധികം വര്‍ഷമോ ഒന്നിച്ച് താമസിച്ച ദമ്പതികള്‍ വ്യത്യസ്ത വഴികളിലൂടെ സഞ്ചരിക്കുന്നത് ഞാന്‍ കണ്ടു. ആറ്-എട്ട് മാസം കൊണ്ട് ഞാനും രോഹിത്തും വേര്പിരിഞ്ഞപ്പോള് അതൊരു സാധാരണ ബ്രേക്ക് അപ് പോലെയെ തോന്നിയുള്ളു. വിവാഹമോചനം എന്നത് വലിയൊരു വാക്ക് പോലെ തോന്നാം. പക്ഷേ എന്റെ കാര്യത്തില്‍ തീര്‍ച്ചയായും അതൊരു മോശമായിരുന്നില്ലെന്ന് ഉറപ്പ് പറയാന്‍ സാധിക്കും...'- ശ്വേത ബസു പറഞ്ഞു.
ദീര്‍ഘ നാളത്തെ പ്രണയത്തിനൊടുവില്‍ 2018 ഡിസംബര്‍ പതിമൂന്നിനായിരുന്നു ശ്വേത ബസുവും രോഹിത് മിത്തലയും വിവാഹിതരായത്. പ്രശസ്ത ഡോക്യുമെന്ററി സംവിധായകനായിരുന്നു രോഹിത്.
അങ്ങനെ ഞങ്ങൾ വേർപിരിഞ്ഞു
03:29 PM Apr 12, 2021 | Deepika.com