പാലക്കാട് സിനിമ ചിത്രീകരണം തടഞ്ഞതില്‍ പ്രതിഷേധവുമായി നടന് ഹരീഷ് പേരടി. ഫേസ്ബുക്കിലാണ് ഹരീഷ് പേരടിയുടെ പ്രതിഷേധം. കേരളത്തിൽ ഒരു മലയാള സിനിമയുടെ ഷൂട്ടിംങ്ങ് തടഞ്ഞിട്ടും പ്രതികരിക്കാത്ത എല്ലാ സിനിമാ സംഘടനകളുടെയും മുഖത്തേക്ക് കാർക്കിച്ച് തുപ്പുന്നു...ക്ര തുഫു...എന്നായിരുന്നു കുറിച്ചത്.
ആഷിഷ് ഷിനു സല്മാന് സംവിധാനം ചെയ്യുന്ന നീയാംനദി എന്ന സിനിമയുടെ ചിത്രീകരണമാണ് മുടങ്ങിയത്. മതവികാരം വൃണപ്പെടുത്തുന്ന രീതിയില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചതാണ് തടഞ്ഞതെന്നാണ് പ്രതിഷേധക്കാരുെട വിശദീകരണം. സംഭവത്തിൽ അഞ്ചു പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ പിന്നീട് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടു.
കേരളത്തിൽ ഒരു മലയാള സിനിമയുടെ ഷൂട്ടിംങ്ങ് തടഞ്ഞിട്ടും പ്രതികരിക്കാത്ത എല്ലാ സിനിമാ സംഘടനകളുടെയും മുഖത്തേക്ക് കാർക്കിച്ച് തുപ്പുന്നു...ക്ര തുഫു...
Posted by Hareesh Peradi on Saturday, 10 April 2021