ഏ​ഷ്യാ​നെ​റ്റ്‌ "കോ​മ​ഡി സ്റ്റാ​ർ​സ്' ഗ്രാ​ൻ​ഡ് ഫി​നാ​ലെ ഞാ​യ​റാ​ഴ്ച

11:09 AM Apr 11, 2021 | Deepika.com

മ​ല​യാ​ളി​ക​ളു​ടെ "പ്ര​ഷ​ർ ഫ്രീ' ​ക്യാ​പ്‌​സൂ​ളു​ക​ളാ​യി മാ​റി​യ പൊ​ട്ടി​ച്ചി​രി​യു​ടെ ഏ​ഷ്യാ​നെ​റ്റ്‌ ഷോ​യാ​ണ് കോ​മ​ഡി സ്റ്റാ​ർ സീ​സ​ൺ 2. അ​തി​ന്‍റെ അ​ന്തി​മ വി​ജ​യി​ക​ളെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന ഗ്രാ​ൻ​ഡ് ഫി​നാ​ലെ ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നു​മു​ത​ൽ ഏ​ഷ്യാ​നെ​റ്റ്‌ സം​പ്രേ​ഷ​ണം ചെ​യ്യും.

ഫി​നാ​ലെ​ക്ക് താ​ര​ശോ​ഭ​യെ​കാ​ൻ ജ​ന​പ്രി​യ നാ​യ​ക​ൻ ദി​ലീ​പ് ആ​ണ് എ​ത്തു​ന്ന​ത്. കൂ​ടാ​തെ ടി​നി ടോം, ​നാ​ദി​ർ​ഷ, സാ​ജു ന​വോ​ദ​യ, ബി​ജു​ക്കു​ട്ട​ൻ, പാ​രി​സ് ല​ക്ഷ്മി, ശ​ര​ണ്യ ആ​ന​ന്ദ് എ​ന്നി​വ​ർ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളു​മാ​യി സ്റ്റേ​ജി​ൽ അ​ര​ങ്ങേ​റും.

1500ഓ​ളം എ​പ്പി​സോ​ഡു​ക​ൾ പി​ന്നി​ട്ട ഈ ​ഷോ ചാ​ന​ലി​ന്‍റെ മി​ക​ച്ച റേ​റ്റിം​ഗ്‌ നേ​ടു​ന്ന പ്രോ​ഗ്രാ​മു​ക​ളി​ൽ ഒ​ന്നാ​ണ്. റി​യ​ലി​സ്റ്റി​ക്കാ​യ ന​ർ​മ​ങ്ങ​ളും പ​ക്കാ 'സ്ലാ​പ്സ്റ്റി​ക് ' കോ​മ​ഡി ക​ളും ഫ​ല​പ്ര​ദ​മാ​യി അ​വ​ത​രി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞു എ​ന്ന​താ​ണ് ഈ ​ഷോ​യു​ടെ വി​ജ​യം. നീ​ണ്ട എ​ട്ടു​വ​ർ​ഷം ഒ​ട്ടും ഇ​ട​വേ​ള ക​ൾ ഇ​ല്ലാ​തെ ഒ​രു റി​യാ​ലി​റ്റി ഷോ ​ക​ട​ന്നു പോ​കു​മ്പോ​ൾ അ​ത് ഇ​ന്ത്യ​ൻ ടെ​ലി​വി​ഷ​ൻ വി​നോ​ദ സം​സ്കാ​ര​ത്തി​ന് പു​തി​യ ച​രി​ത്ര​വും റി​ക്കാ​ർ​ഡും കൂ​ടി​യാ​ണ്.

ഫി​നാ​ലെ​യി​ലെ അ​ന്തി​മ പോ​രാ​ട്ട​ത്തി​ൽ മാ​റ്റു​ര​ക്കു​ന്ന​ത് റോ​ക്ക്, ബ്ലാ​ക്ക് ആ​ൻ​ഡ് വൈ​റ്റ്, ഫോ​ർ സ്റ്റാ​ർ, ചി​രി​ക്കു​ടു​ക്ക എ​ന്നീ ടീ​മു​ക​ളാ​ണ്. വി​ധി​ക​ർ​ത്താ​ക്ക​ളാ​യി ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളാ​യ ജ​ഗ​ദീ​ഷ്, സ​ലീം​കു​മാ​ർ, ശ്വേ​ത മേ​നോ​ൻ, ലാ​ൽ, സം​വി​ധാ​യ​ക​ൻ സി​ദ്ദി​ഖ് എ​ന്നി​വ​രാ​ണ്.



ജ​ഗ​ദീ​ഷ് 2013മു​ത​ൽ 'കോ​മ​ഡി സ്റ്റാ​ർ​സി'​ൽ ഇ​ട​വേ​ള​ക​ൾ ഇ​ല്ലാ​തെ ജൂ​റി​യാ​യ് തു​ട​രു​ക​യാ​ണ്. ഇ​ത് ജ​ഗ​ദീ​ഷി​ന് ഇ​ന്ത്യ​ൻ ടെ​ലി​വി​ഷ​ൻ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് ച​രി​ത്ര​ത്തി​ൽ പു​തി​യ റി​ക്കാ​ർ​ഡ് ആ​യി​രി​ക്കും ഈ ​ഷോ ന​ൽ​കു​ന്ന​ത്.

അ​നു​ദി​നം ന​മ്മു​ടെ നാ​ട്ടി​ൽ ന​ട​ക്കു​ന്ന വി​ഷ​യ​ങ്ങ​ളി​ൽ നി​ന്നാ​ണ് കോ​മ​ഡി സ്റ്റാ​ർ​സ് ആ​ശ​യ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​ത്. ആ​ശ​യ​ത്തി​ന്‍റെ ര​സ​ച​ര​ട് മു​റി​യാ​തെ പ്രേ​ക്ഷ​ക​രി​ലെ​ത്തി​ക്കു​ന്നു എ​ന്ന​താ​ണ് ഈ ​പ്രോ​ഗ്രാ​മി​ന് നേ​ടാ​ൻ ക​ഴി​ഞ്ഞ പ്ര​ശ​സ്തി​യും മേ​ന്മ​യും.

ജീ​വി​ത പ്രാ​രാ​ബ്ദ​ങ്ങ​ൾ കൊ​ണ്ടും കൃ​ത്യ​മാ​യ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ കി​ട്ടാ​തെ​യും നി​റം മ​ങ്ങി പോ​കു​ന്ന നി​ര​വ​ധി ക​ലാ​കാ​ര​ന്മാ​ർ ഇ​ന്ന് ടെ​ലി​വി​ഷ​ൻ പ്രേ​ക്ഷ​ക​രി​ൽ പ്രി​യ​ങ്ക​രാ​ണ്. നി​ര​വ​ധി പേ​ർ സി​നി​മ പോ​ലു​ള്ള ജ​ന​കീ​യ ത​ല​ത്തി​ൽ അ​ഭി​ന​യം കൊ​ണ്ട് തി​ള​ങ്ങാ​നും ക​ഴി​ഞ്ഞ​ത് ഈ ​ഷോ​യു​ടെ വ​ലി​യ നേ​ട്ട​മാ​ണെ​ന്ന് പ​റ​യാ​തെ വ​യ്യ.

ഏ​ഷ്യാ​നെ​റ്റി​ൽ നി​ര​വ​ധി ഹി​റ്റ്‌ ഷോ ​ക​ൾ പ്രേ​ക്ഷ​ക​രി​ലെ​ത്തി​ച്ച ഏ​ഷ്യാ​നെ​റ്റ്‌ അ​സി​സ്റ്റ​ന്‍റ് വൈ​സ് പ്ര​സി​ഡ​ന്‍റ് ബൈ​ജു മേ​ലി​ല​യാ​ണ് ഈ ​പ്രോ​ഗ്രാ​മി​ന്‍റെ ഡ​യ​റ​ക്ട​ർ.

പ്രേം​ടി.​നാ​ഥ്