ആരാധകന് ജാക്കറ്റ് സമ്മാനമായി നൽകി ബോളിവുഡ് നടൻ വിദ്യുത് ജംവാലിൻ. വർക്കൗട്ട് കഴിഞ്ഞ് ജിമ്മിൽ നിന്നു ഇറങ്ങുന്ന വഴിയാണ് കടുത്ത ആരാധകനായ ഒരു യുവാവ് താരത്തിനരികിലേയ്ക്ക് ഓടിയെത്തിയത്. വിദ്യുതിനെ ഏറെ ഇഷ്ടമാണെന്നു പറഞ്ഞ യുവാവ് അദ്ദേഹം അണിഞ്ഞിരിക്കുന്ന ജാക്കറ്റിനെയും പ്രശംസിച്ചു.
ഉടൻ തന്നെ ജാക്കറ്റ് വിദ്യുത് സമ്മാനിക്കുകയായിരുന്നു. പക്ഷേ അതുകൊണ്ടൊന്നും തൃപ്തനാകാൻ ആരാധകൻ ഒരുക്കമല്ലായിരുന്നു. ടീ ഷർട്ടും ഹെൽമറ്റും വേണമെന്നായി യുവാവ്. തന്റെ കയ്യിലുണ്ടായിരുന്ന തൊപ്പിയും ആരാധകനു നൽകിയ ശേഷമാണ് വിദ്യുത് അവിടെ നിന്നും മടങ്ങിയത്.
ജാക്കറ്റ് സമ്മാനമായി നൽകി നടൻ; ഷർട്ടും ഹെൽമറ്റും കൂടി വേണമെന്ന് ആരാധകൻ
07:59 PM Apr 08, 2021 | Deepika.com