സുരാജ് വെഞ്ഞാറമൂടിന്റെ അഭിനയജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലെ ഭാസ്കര പൊതുവാൾ. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാർഡും സുരാജ് കരസ്ഥമാക്കി.
ചിത്രത്തിൽ ഭാസ്കര പൊതുവാളിന്റെ മേക്കപ്പ് ഏറെ പ്രശംസ നേടിയിരുന്നു. മേക്കപ്പ് പൂർത്തിയായപ്പോൾ മരിച്ചുപോയ തന്റെ അച്ഛന്റെ രൂപം കൈവന്നതായി സുരാജ് പറയുന്നു. ഭാസ്കരപ്പൊതുവാളിന്റെ രൂപം ഉറപ്പിക്കുന്നതിനായി രാവിലെ മുതല്‍ രാത്രി വരെ മേക്കപ്പ് മാന്‍ മുന്നില്‍ ഇരുന്നുവെന്നും സുരാജ് പറഞ്ഞു.
"എന്റെ മുഖത്ത് അവര്‍ മാറി മാറി പരീക്ഷണങ്ങള്‍ നടത്തി. മുടി വടിച്ചുകളഞ്ഞും പുതുതായി വെച്ചുപിടിപ്പിച്ചും നിറം കൊടുത്തുമെല്ലാം അതങ്ങനെ തുടര്‍ന്നു. മേക്കപ്പ് പൂര്‍ത്തിയാക്കി കണ്ണാടിക്ക് മുന്പില് ചെന്നപ്പോള്‍ മരിച്ചുപോയ അച്ഛന്റെ രൂപമായിരുന്നു എനിക്ക്. ചേച്ചിയെ വീഡിയോ കോളില്‍ വിളിച്ച് ഫോണ്‍ അമ്മയ്ക്ക് കൊടുക്കാന്‍ പറഞ്ഞു. എന്റെ രൂപം കണ്ട് ശബ്ദമിടറികൊണ്ട് മക്കളെ അച്ഛനെപോലെ തന്നെയിരിക്കുന്നെടാ എന്നാണ് അമ്മ പറഞ്ഞത്.' -സുരാജ് വെഞ്ഞാറമൂട് പറയുന്നു.
എന്നെക്കണ്ട് ശബ്ദമിടറി അമ്മ പറഞ്ഞു: അച്ഛനെപ്പോലെ തന്നെയുണ്ടെടാ..
04:59 PM Apr 07, 2021 | Deepika.com