മലയാള സിനിമയുമായി ബന്ധപ്പെട്ട് അടുത്ത കാലത്ത് ഏറെ മുഴങ്ങുന്ന വാക്കാണ് ഫെമിനിസം. എന്നാൽ തനിക്ക് ഫെമിനിസം എന്നതിന്റെ അർഥം ഇതുവരെ മനസിലായിട്ടില്ലെന്നു പറയുകയാണ് നടി നമിത പ്രമോദ്. ആണും പെണ്ണും ഒരേപോലെയാണെന്നാണ് താൻ വിശ്വസിക്കുന്നതെന്നും നടി കൂട്ടിച്ചേർത്തു.
എല്ലാ വിഷയങ്ങളിലും സ്ത്രീയും പുരുഷനും ഒരേപോലെ ആയിരിക്കണം. തൊഴിലിടങ്ങളിലും ഒരേപോലെ മുന്നോട്ടു പോകണം. പരസ്പരമുള്ള ബഹുമാനമാണ് എല്ലാവർക്കുമിടയിൽ ഉണ്ടാകേണ്ടതെന്നും നമിത പറയുന്നു.
ഫെമിനിസം എന്നതിന്റെ അർഥം ഇതുവരെ മനസിലായിട്ടില്ല
04:04 PM Apr 07, 2021 | Deepika.com