ര​ഞ്ജി​ത് ചി​ത്ര​ത്തി​ൽ അ​നു സി​ത്താ​ര

12:01 PM Sep 14, 2017 | Deepika.com
മോ​ഹ​ൻ​ലാ​ൽ-​മ​മ്മൂ​ട്ടി സൂ​പ്പ​ർ താ​ര ചി​ത്ര​ങ്ങ​ൾ​ക്ക് ഇ​ട​വേ​ള ന​ൽ​കി യു​വ​താ​ര ചി​ത്ര​മാ​യി എ​ത്തു​ക​യാ​ണ് ര​ഞ്ജി​ത്. മ​ണി​യ​ൻ​പി​ള്ള രാ​ജു​വി​ന്‍റെ മ​ക​നാ​യ നി​ര​ഞ്ജാ​ണ് ര​ഞ്ജി​ത് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ൽ നാ​യ​ക​നാ​കു​ന്ന​ത്. ല​ണ്ട​ൻ പ്രധാന ലൊ​ക്കേ​ഷ​നാ​കു​ന്ന ചി​ത്ര​ത്തി​ൽ അ​നു സി​ത്താ​ര നാ​യി​ക​യാ​കും. ഇ​രു​വ​രും ആ​ദ്യ​മാ​യി​ട്ടാ​ണ് ഒ​രു ര​ഞ്ജി​ത് ചി​ത്ര​ത്തി​ൽ വേ​ഷ​മി​ടു​ന്ന​ത്.

അ​ച്ചാ​യ​ൻ​സി​ന് ശേ​ഷം സേ​തു തി​ര​ക്ക​ഥ എ​ഴു​തു​ന്ന ചി​ത്രം കൂ​ടെ​യാ​ണി​ത്. മ​റ്റൊ​രാ​ളു​ടെ തി​ര​ക്ക​ഥ​യി​ൽ ര​ഞ്ജി​ത് സം​വി​ധാ​നം ചെ​യ്യു​ന്ന മൂ​ന്നാ​മ​ത്തെ ചി​ത്ര​മാ​ണി​ത്. ര​ഞ്ജി​ത് ശ​ങ്ക​ർ സം​വി​ധാ​നം ചെ​യ്ത രാ​മ​ന്‍റെ ഏ​ദ​ൻ​തോ​ട്ട​ത്തി​ലെ അ​നു സി​ത്താ​ര​യു​ടെ പ്ര​ക​ട​നം ഏ​റെ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. 2013ൽ ​ബ്ലാ​ക്ക് ബ​ട്ട​ർ​ഫ്ളൈ​സി​ലൂ​ടെ​യാ​ണ് നി​ര​ഞ്ജ് സി​നി​മ​യി​ലെ​ത്തു​ന്ന​ത്. നെ​ഗ​റ്റീ​വ് ഷേ​ഡു​ള്ള ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു അ​ത്. ബോ​ബി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് നി​ര​ഞ്ജ് നാ​യ​ക​നാ​യി അ​ര​ങ്ങേ​റി​യ​ത്. മി​യ​യാ​യി​രു​ന്നു ചി​ത്ര​ത്തി​ലെ നാ​യി​ക.