നടൻ വിജയകുമാറിന്റെ മകൾ അർഥന ബിനു അടുത്തിടെയാണ് സിനിമയിലേക്ക് കടന്നുവന്നത്. മുത്തുഗൗ എന്ന ചിത്രത്തിൽ ഗോകുൽ സുരേഷ് ആയിരുന്നു നായകൻ. എന്നാൽ മകളുടെ സിനിമാ പ്രവേശനം തന്റെ അറിവോടെയല്ലായിരുന്നു എന്ന് വെളിപ്പെടുത്തുകയാണ് വിജയകുമാർ. അതിന്റെ പേരിൽ പരിഭവവും പിണക്കവും ഉണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അർഥന പഠിക്കുന്ന മീഡിയ കമ്മ്യൂണിക്കേഷൻ എന്ന പറയുന്ന വിഷയത്തെക്കുറിച്ച് ഇപ്പോഴാണ് താൻ അറിയുന്നതെന്നും ഇതേക്കുറിച്ച് മാർ ഇവാനിയോസ് കോളേജിൽ പോയി അന്വേഷിച്ചെന്നും വിജയകുമാർ പറയുന്നു.
"അവർ പറയുകയുണ്ടായി, വിജയകുമാറേ ഇതൊരു കോഴ്സാണ്. അപ്പോൾ ആ കുട്ടികളുടെ സ്വപ്നം എന്ന് പറയുന്നത് സിനിമയാണെന്ന്. മാത്രമല്ല കൂട്ടുകാർ പറയുമല്ലോ അച്ഛൻ നടൻ ആണല്ലോ അപ്പോ നിനക്കും ആകാമല്ലോ എന്ന്. പക്ഷേ ഞാൻ വേണ്ട മോളെ എന്നാണ് പറഞ്ഞത്. അത് നമ്മൾക്ക് ശരിയാകില്ലെന്നും പറഞ്ഞു. അതിന്റെ പേരിൽ പരിഭവവും പിണക്കവും ഒക്കെയുണ്ടായി. അതൊക്കെ തീർത്തു. ഇപ്പോൾ കുഴപ്പമില്ലാതെ പോകുന്നു..'- വിജയകുമാർ പറയുന്നു.
അതിന്റെ പേരിൽ പരിഭവവും പിണക്കവുമുണ്ടായി
02:30 PM Apr 05, 2021 | Deepika.com