എഡ്യൂക്കേഷൻ ലോണ്‍, സ്ത്രീ സ്ത്രീ തുടങ്ങിയ ചിത്രങ്ങൾക്കുശേഷം ആർ. ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന "മാടൻ’ ചിത്രീകരണം പൂർത്തിയായി. വിശ്വാസവും അന്ധവിശ്വാസവും ഒരു കുടുംബത്തിന്റെ സ്വാസ്ഥ്യം രണ്ടുവിധത്തിൽ നഷ്ടമാക്കുന്ന കഥയാണ് മാടൻ എന്ന സിനിമ പറയുന്നത്.
കൊട്ടാരക്കര രാധാകൃഷ്ണൻ, ഹർഷിത നായർ, മിലൻ, അനാമിക, വഞ്ചിയൂർ പ്രവീണ്‍കുമാർ, മുൻഷി ഹരീന്ദ്രൻ, സനേഷ്, മിഥുൻ മുരളി, പ്രദീപ് രാജ്, അശോക് ഭാസുര, മൻജിത്, സുനിൽ വിക്രം, ഷാനവാസ് പ്രഭാകർ, ആർ.എസ്. പ്രദീപ്, രാജൻ ആർക്കിടെക്ട്, അഖിലൻ ചക്രവർത്തി, സനിൽ നെടുമങ്ങാട്, മണക്കാട് രാമചന്ദ്രൻ നായർ, മനു സി. കണ്ണൂർ, ബ്രദേഴ്സ് മോഹൻ, അബൂബക്കർ, മഹേഷ്, വിഷ്ണുപ്രിയ, ബീയാട്രീസ് ഗോമസ്, ജയന്തികൃഷ്ണ, സുഷമ അനിൽ, രഞ്ജിനി സുധീരൻ, രാജി എന്നിവർ അഭിനയിക്കുന്നു.
ശ്രീജിത്ത് സിനിമാസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് അഖിലൻ ചക്രവർത്തിയാണ്. തങ്കൻ തിരുവട്ടാർ, സന്തോഷ് പെരളി, അജയ്ഘോഷ്, വർഗീസ് കുറത്തിക്കാട് എന്നിവരുടെ വരികൾക്ക് പെരുന്പാവൂർ ജി. രവീന്ദ്രനാഥ്, രഞ്ജിനി സുധീരൻ എന്നിവർ സംഗീതം പകരുന്നു.
വിശ്വാസവും അന്ധവിശ്വാസവും: മാടൻ പൂർത്തിയായി
03:08 PM Apr 03, 2021 | Deepika.com