ച​തു​ർ​മു​ഖം സെ​റ്റി​ൽ അ​വി​ശ്വ​സ​നീ​യ സം​ഭ​വ​ങ്ങ​ൾ; ഭ​യ​ന്ന നി​മി​ഷ​മെ​ന്ന് മ​ഞ്ജു

04:33 PM Apr 02, 2021 | Deepika.com

മ​ല‍​യാ​ള​ത്തി​ലെ ആ​ദ്യ ടെ​ക്നോ ഹൊ​റ​ർ ചി​ത്ര​മെ​ന്ന ലേ​ബ​ലി​ലെ​ത്തു​ന്ന സി​നി​മ​യാ​ണ് ച​തു​ർ​മു​ഖം. മ​ഞ്ജു വാ​ര്യ​രും സ​ണ്ണി വെ​യി​നും അ​ല​ൻ​സി​യ​റും മു​ഖ്യ​വേ​ഷ​ത്തി​ലെ​ത്തു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ര​ഞ്ജീ​ത് ക​മ​ലാ​ശ​ങ്ക​റും സ​ലി​ലും ചേ​ർ​ന്നാ​ണ്.

ഇ​പ്പോ​ഴി​താ, ച​തു​ർ​മു​ഖ​ത്തി​ന്‍റെ സെ​റ്റി​ൽ ന​ട​ന്ന അ​വി​ശ്വ​സ​നീ​യ സം​ഭ​വ​ങ്ങ​ൾ വി​വ​രി​ച്ച് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് മ​ഞ്ജു വാ​ര്യ​ർ. സി​നി​മ​യു​ടെ ലൊ​ക്കേ​ഷ​നി​ല്‍ വി​ശ്വ​സി​ക്കാ​ന്‍ പ​റ്റാ​ത്ത പ​ല സം​ഭ​വ​ങ്ങ​ളും ന​ട​ന്നു​വെ​ന്നും ആ​ദ്യം അ​ത്ര കാ​ര്യ​മാ​ക്കി​യി​ല്ലെ​ന്നും മ​ഞ്ജു പ​റ​യു​ന്നു.

ഹൊ​റ​ര്‍ സി​നി​മ​യാ​യ​തു കൊ​ണ്ടാ​ണ് ഇ​ത്ത​രം അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളു​ണ്ടാ​വു​ന്ന​തെ​ന്ന് പി​ന്നീ​ട് സം​സാ​ര​മു​ണ്ടാ​യി. അ​തോ​ടെ ലൊ​ക്കേ​ഷ​നി​ല്‍ എ​ല്ലാ​വ​രി​ലും ഭ​യം വ​ര്‍​ധി​ച്ചു തു​ട​ങ്ങി. ഒ​രി​ക്ക​ല്‍ ത​ന്‍റെ മൊ​ബൈ​ലും നി​ല​ച്ചു​വെ​ന്നും കാ​ര​ണ​മ​റി​യാ​തെ ഭ​യ​ന്നു​വെ​ന്നും അ​തോ​ടെ ഹൊ​റ​ർ സി​നി​മ​യാ​യ​തു​കൊ​ണ്ടാ​ണെ​ന്ന് എ​ല്ലാ​വ​രും ഉ​റ​പ്പി​ച്ചെ​ന്നും മ​ഞ്ജു കൂ​ട്ടി​ച്ചേ​ർ​ത്തു.

"ഇ​ന്നും ഉ​ത്ത​രം കി​ട്ടാ​ത്ത ചോ​ദ്യ​മാ​യി ആ ​സം​ഭ​വം തു​ട​രു​ക​യാ​ണ്. ഒ​രു പെ​യി​ന്‍റിം​ഗി​ന്‍റെ ഷോ​ട്ട് എ​ടു​ക്കു​ന്ന സീ​ന്‍ ഉ​ണ്ടാ​യി​രു​ന്നു. ഷോ​ട്ട് എ​ടു​ക്കു​ന്ന സ​മ​യ​ത്ത് ആ ​പെ​യി​ന്‍റിം​ഗ് നി​ല​ത്തേ​ക്ക് പ​തി​ച്ചു. ഷൂ​ട്ടി​നി​ടെ എ​ന്‍റെ മൊ​ബൈ​ല്‍ മാ​ത്ര​മ​ല്ല മ​റ്റു​ള്ള​വ​രു​ടെ ഫോ​ണു​ക​ള്‍​ക്കും ഇ​തു​പോ​ലെ ത​ന്നെ സം​ഭ​വി​ച്ചി​രു​ന്നു..'- മ​ഞ്ജു വാ​ര്യ​ർ പ​റ​ഞ്ഞു.