ബറോസ് സിനിമയുടെ ആദ്യദിനത്തിലെ ഷൂട്ടിംഗ് വിശേഷങ്ങൾ പങ്കുവച്ച് മോഹൻലാൽ. ഷൂട്ടിംഗ് ലൊക്കേഷനിലെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം അദേഹം ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. ഇതിന്റെ പിന്നാലെ വീഡിയോയും പുറത്തുവിട്ടു. സംവിധാനത്തിനൊപ്പം മോഹൻലാൽ തന്നെയാണ് നായകകഥാപാത്രമായ ബറോസിന്റെ വേഷം അവതരിപ്പിക്കുന്നത്.
കഴിഞ്ഞ വർഷം അവസാനം ചിത്രം തുടങ്ങാനാണ് ആദ്യ പദ്ധതിയിട്ടതെങ്കിലും കോവിഡ് കാരണം നീണ്ടുപോകുകയായിരുന്നു. സിനിമയുടെ പ്രീ പ്രൊഡക്ഷൻ ടീമിനൊപ്പം പൃഥ്വിരാജും നവോദയിൽ എത്തിയിരുന്നു. ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ, പ്രതാപ് പോത്തൻ എന്നിവർ വേഷമിടുന്നുണ്ട്.
ജിജോ പുന്നൂസിന്റെ രചനയിലാണ് ബറോസ് ഒരുങ്ങുന്നത്. ഛായാഗ്രഹണം സന്തോഷ് ശിവൻ, ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുന്പാവൂരാണ് ചിത്രം നിർമിക്കുന്നത്.
ആക്ഷനും കട്ടും പറഞ്ഞ് മോഹൻലാൽ; വീഡിയോ കാണാം
06:50 PM Apr 01, 2021 | Deepika.com