കോൺഗ്രസിൽ ചേർന്നതായുള്ള പ്രചരണം തെറ്റാണെന്ന് നടൻ കലാഭവൻ ഷാജോൺ. താൻ കോൺഗ്രസിൽ ചേർന്നിട്ടില്ലെന്നും ഇത്തരം വ്യാജവാർത്തകൾ വിശ്വസിക്കരുതെന്നും ഷാജോൺ ഫേസ്ബുക്കിൽ കുറിച്ചു. ‘ഞാൻ ഒരു പാർട്ടിയിലും ചേർന്നിട്ടില്ല ! ഇലക്ഷൻ സമയങ്ങളിൽ കണ്ടുവരുന്ന വ്യാജ വാർത്തകൾ ആരും വിശ്വസിക്കരുത്‘ എന്നാണ് ഷാജോൺ കുറിച്ചത്.
ഷാജോണും കുടുംബവും കോൺഗ്രസിൽ ചേർന്നുവെന്ന് ഫേസ്ബുക്കിൽ വന്ന പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് പങ്കുവച്ചാണ് താരം നിലപാട് വ്യക്തമാക്കിയത്. സിനിമാ താരങ്ങളായ കെ. ബി. ഗണേഷ് കുമാർ, എം മുകേഷ്, ധർമ്മജൻ, സുരേഷ് ഗോപി,കൃഷ്ണകുമാർ തുടങ്ങി നിരവധി പേരാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
ഞാൻ ഒരു പാർട്ടിയിലും ചേർന്നിട്ടില്ല ! ഇലക്ഷൻ സമയങ്ങളിൽ കണ്ടുവരുന്ന വ്യാജ വാർത്തകൾ ആരും വിശ്വസിക്കരുത് ☺️
Posted by Kalabhavan Shajohn on Monday, 29 March 2021