ഞാ​നും സ​മാ​ന സം​ഭ​വം നേ​രി​ട്ടി​ട്ടു​ണ്ട്; കു​റി​പ്പു​മാ​യി "വ​ൺ' സി​നി​മ​യി​ലെ ന​ടി

05:41 PM Mar 29, 2021 | Deepika.com

വ​ൺ സി​നി​മ​യി​ലേ​തി​നു സ​മാ​ന​മാ​യ സം​ഭ​വം താ​ൻ അ​ഭി​മു​ഖി​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് ന​ടി നേ​ഹ റോ​സ്. ഓ​ൺ​ലൈ​നി​ലൂ​ടെ ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ന​ൽ​കി​യ ശേ​ഷം ഡെ​ലി​വ​റി ഏ​ജ​ന്‍റി​നെ താ​ൻ കാ​ത്തി​രു​ന്ന​തും അ​യാ​ളോ​ട് ദേ​ഷ്യം തോ​ന്നി​യ​തു​മെ​ല്ലാ​മാ​ണ് നേ​ഹ പ​ങ്കു​വ​യ്ക്കു​ന്ന​ത്. മോ​ഡ​ലിം​ഗ് ചെ​യ്തി​രു​ന്ന നേ​ഹ ശ്ര​ദ്ധേ​യ​മാ​യ വേ​ഷ​മാ​ണ് മ​മ്മൂ​ട്ടി നാ​യ​ക​നാ​യ വ​ണ്ണി​ൽ ചെ​യ്തി​രി​ക്കു​ന്ന​ത്.

നേഹയുടെ ​ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ രൂ​പം

വ​ൺ എ​ന്ന മ​ല​യാ​ള​സി​നി​മ​യി​ൽ salim kumar ചേ​ട്ട​ന് ഒ​പ്പം ആ ​ഒ​രു സീ​ൻ അ​ഭി​ന​യി​ക്കാ​ൻ സാ​ധി​ച്ച​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ട്. സി​നി​മ​യു​ടെ തു​ട​ക്ക​ത്തി​ൽ ത​ന്നെ സ്ക്രീ​നി​ൽ നി​റ​ഞ്ഞു നി​ൽ​ക്കാ​നും സാ​ധി​ച്ചു. മു​ൻ​പ് പ​ന​മ്പ​ള്ളി ന​ഗ​റി​ലെ RDS ഫ്ലാ​റ്റി​ൽ ആ​യി​രു​ന്ന​പ്പോ​ൾ, ഇ​തു​പോ​ലെ ഒ​രു incident ഞാ​ൻ ഫെ​യ്സ് ചെ​യ്ത​താ​ണ്. ഞാ​ൻ മാ​ത്ര​മാ​യി​രി​ക്കി​ല്ല നി​ങ്ങ​ളോ​രോ​രു​ത്ത​രും ഫെ​യ്സ് ചെ​യ്ത​താ​ണ് എ​ന്ന് എ​നി​ക്കു​റ​പ്പു​ണ്ട്.

അ​ന്ന് Ad shoot ക​ഴി​ഞ്ഞ തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ ലേ​റ്റ് ആ​യി. ന​ല്ല മ​ഴ​യും കാ​റ്റും. റൂം ​എ​ത്തി​യി​ട്ട് ഫു​ഡ് ഓ​ർ​ഡ​ർ ചെ​യ്യാം എ​ന്ന് ക​രു​തി. ഫു​ഡ് അ​ടു​ത്തു എ​വി​ടെ​യെ​ങ്കി​ലും പോ​യി ക​ഴി​ച്ചാ​ലോ എ​ന്നു വി​ചാ​രി​ച്ച​പ്പോ​ൾ, uber ഒ​ന്നും ബു​ക്ക് ആ​കു​ന്നി​ല്ല. അ​ന്ന് uber eats ആ​യി​രു​ന്നു ശ​ര​ണം. Order ചെ​യ്തു കാ​ത്തി​രു​ന്നു, ന​ല്ല മ​ഴ​യും പി​ന്നെ ക​റ​ണ്ടും ഒ​ന്നു​മി​ല്ലാ​തെ ആ​കെ വ​ട്ടാ​യി ഇ​രി​ക്ക​യാ​യി​രു​ന്നു. Delivery ഏ​ജ​ന്റി​നെ വി​ളി​ക്കു​മ്പോ​ൾ ഇ​പ്പൊ എ​ത്താം, റോ​ഡി​ൽ ട്രാ​ഫി​ക് ആ​ണ്, വെ​ള്ള​മാ​ണ് എ​ന്ന മ​റു​പ​ടി​യും. ഒ​രു​പാ​ട് സ​മ​യം കാ​ത്തി​രു​ന്നു. അ​ന്ന് സ​ത്യ​ത്തി​ൽ ആ ​ഡെ​ലി​വ​റി ഏ​ജ​ന്റി​നെ ന​ല്ല​ത് പ​റ​യ​ണ​മെ​ന്ന് എ​ന്റെ മ​ന​സ്സി​ൽ ഉ​റ​പ്പി​ച്ചി​രു​ന്നു.

അ​ന്ന് ഒ​ന്ന​ര​മ​ണി​ക്കൂ​റി​ൽ കൂ​ടു​ത​ൽ മ​ണി​ക്കൂ​റോ​ളം എ​ടു​ത്തു uber eats te food എ​ത്താ​ൻ. എ​ന്താ ചേ​ട്ടാ ലേ​റ്റ് ആ​യ​ത് എ​ന്ന് ചോ​ദി​ച്ചു. വെ​ള്ള​മാ​ണ് ട്രാ​ഫി​ക് ആ​ണ് എ​ന്നു​ള്ള മ​റു​പ​ടി വീ​ണ്ടും ആ​വ​ർ​ത്തി​ച്ചു. ആ ​സെ​ക്ക​ൻ​ഡി​ൽ എ​നി​ക്ക് ദേ​ഷ്യ​വും വി​ശ​പ്പും ഒ​ക്കെ സ​ഹി​ക്കാ​നാ​വാ​തെ ര​ണ്ട് പ​റ​യ​ണ​മെ​ന്ന് ത​ന്നെ വീ​ണ്ടും വി​ചാ​രി​ച്ചു. ഭ​ക്ഷ​ണം ത​ന്നു ക​ഴി​ഞ്ഞു ആ ​ചേ​ട്ട​ന്റെ മു​ഖ​ത്ത് ഒ​ന്നൂ​ടെ നോ​ക്കി​യ​പ്പോ​ൾ എ​ന്തോ ഒ​ന്നും പ​റ​യാ​ൻ തോ​ന്നി​യി​ല്ല. ആ ​ചേ​ട്ട​ൻ എ​നി​ക്കു​ള്ള ഭ​ക്ഷ​ണം എ​ത്തി​ച്ച​ത് എ​ന്തു​മാ​ത്രം ക​ഷ്ട​പ്പെ​ട്ടി​ട്ടാ​ണ് എ​ന്നൊ​രു തോ​ന്ന​ൽ. ഒ​രു പ​ക്ഷേ ഈ ​മ​ഴ​യ​ത്ത്, ട്രാ​ഫി​ക്കി​ൽ,അ​യാ​ൾ വി​ശ​ന്നി​രി​ക്കു​ക ആ​യി​രു​ന്നി​രി​ക്കും എ​നി​ക്കു ഭ​ക്ഷ​ണം ത​ന്ന​പ്പോ​ൾ എ​ന്ന് തോ​ന്നി. പി​ന്നീ​ട് ക​ണ്ട​ത് അ​യാ​ൾ ന​ട​ന്ന​ക​ലു​ന്ന​ത്. നി​ങ്ങ​ൾ ഭ​ക്ഷ​ണം ക​ഴി​ച്ചി​രു​ന്നോ എ​ന്ന് ചോ​ദി​ക്കാ​ൻ സ​മ​യം കി​ട്ടു​ന്ന​തി​നു മു​മ്പ്.

Online ഭ​ക്ഷ​ണം ഡെ​ലി​വ​റി ചെ​യ്യു​ന്ന​വ​ർ, വെ​യി​ല​ത്തും മ​ഴ​യ​ത്തും, കൂ​ടി ബൈ​ക്കി​ൽ ദൂ​രം താ​ണ്ടി​യാ​ണ് ന​മു​ക്കു​ള്ള ഭ​ക്ഷ​ണം എ​ത്തി​ക്കു​ന്ന​ത്. അ​തി​ൽ ഭൂ​രി​ഭാ​ഗം ആ​ളു​ക​ളും സ​ത്യ​സ​ന്ധ​മാ​യി ജോ​ലി ചെ​യ്യു​ന്ന​വ​രു​മാ​ണ്. Traffic പ്ര​ശ്ന​ങ്ങ​ൾ മൂ​ല​വും, കാ​ലാ​വ​സ്ഥ കാ​ര​ണ​വും പ​ല​പ്പോ​ഴും ഭ​ക്ഷ​ണം late ആ​കാ​റു​ണ്ട്. പി​ന്നീ​ട് കാ​ര​ണം ചോ​ദി​ച്ചു അ​വ​രോ​ട് ത​ട്ടി ക​യ​റു​ക. ന​മ്മു​ടെ പ​ക്ഷ​ത്തു​നി​ന്ന് നോ​ക്കു​മ്പോ​ൾ ഒ​രു പ​ക്ഷേ ശ​രി​യാ​യി​രി​ക്കാം പ​ക്ഷേ അ​പ്പോ​ൾ ന​മ്മ​ൾ ചി​ന്തി​ക്കേ​ണ്ട​ത്, ന​മ്മു​ടെ വ​യ​ർ നി​റ​യ്ക്കാ​ൻ വേ​ണ്ടി ഉ​ള്ള ഭ​ക്ഷ​ണം ആ​ണ് ഇ​വ​ർ കൊ​ണ്ടു​വ​രു​ന്ന​ത്.

അ​ത് അ​വ​രു​ടെ ജോ​ലി​യാ​ണ് എ​ന്ന് പ​റ​ഞ്ഞു വാ​ദി​ക്കു​ന്ന​വ​ർ ഇ​പ്പോ​ൾ ഉ​ണ്ടാ​വും, എ​ന്നാ​ലും ന​മ്മ​ൾ ഒ​ന്ന് ചി​ന്തി​ക്കു​ക, ന​മ്മു​ടെ വ​യ​ർ നി​റ​യ്ക്കാ​നും ന​മ്മു​ടെ ഒ​രു​നേ​ര​ത്തെ വി​ശ​പ്പ് അ​ക​റ്റു​ന്ന​തും അ​വ​രാ​ണ്.
ഇ​നി​മു​ത​ൽ ശ്ര​ദ്ധി​ക്കു​ക ❤✌️

വൺ എന്ന മലയാളസിനിമയിൽ salim kumar ചേട്ടന് ഒപ്പം ആ ഒരു സീൻ അഭിനയിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. സിനിമയുടെ...

Posted by NEHA ROS on Monday, 29 March 2021