മഞ്ജു വാര്യരുടെ എറ്റവും പുതിയ ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചതുര്‍മുഖം എന്ന ചിത്രത്തിന്റെ പ്രസ് മീറ്റിന് എത്തിയപ്പോള്‍ എടുത്ത ചിത്രങ്ങളാണ് നടിയുടെതായി ആരാധകര്‍ ഏറ്റെടുത്തത്.
42-ാം വയസിലും പതിനെട്ടു വയസുകാരിയുടെ ചുറുചുറുക്കോടെയാണ് മഞ്ജു മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. കിടിലന്‍ മേക്കോവറിലുളള ലേഡീ സൂപ്പര്‍ സ്റ്റാറിന്റെ ചിത്രങ്ങളായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡിംഗായത്.
ഈ ചിത്രങ്ങള്‍ നിരവധി പേരാണ് തങ്ങളുടെ പേജുകളിലൂടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ചിത്രങ്ങക്കൊപ്പം മഞ്ജുവിനെ കുറിച്ചുളള കുറിപ്പുകളുമായും ആരാധകര്‍ ഏത്തി. ഈ പ്രായത്തിലും നടി എല്ലാവര്ക്കും പ്രചോദനമാണെന്നാണ് മിക്കവരും പറയുന്നത്.
അതേസമയം മഞ്ജു വാര്യരെ കുറിച്ചുളള ഫേസ്ബുക്ക് പോസ്റ്റുമായി നടി മഞ്ജു സുനിച്ചനും എത്തിയിരുന്നു. റംസി റംസിൻ എന്നയാളുടെ ഫേസ് ബുക്ക് കുറിപ്പാണ് മഞ്ജു പങ്കുവച്ചിരിക്കുന്നത്.
ഇതോടെ വൈറലായ ആ കുറിപ്പ് ഇങ്ങനെ...
ജീവിതം കൈവിട്ടുപോയെന്ന് തോന്നിയ കാലത്ത് ഈ മുഖം എനിക്ക് നല്കിയ ആശ്വാസം കുറച്ചൊന്നുമല്ല . 42 വയസുള്ള, വിവാഹമോചിതയായ പെണ്ണാണ്.. സ്നേഹം കൊണ്ട് മുറിവേറ്റവളാണ്..പറന്നുയരും മുന്നേ കൂട്ടിലകപ്പെട്ടവളാണ്..മുപ്പതുകളില്‍ പൂജ്യത്തില്‍ നിന്നു ജീവിതം റീസ്റ്റാര്‍ട്ട് ചെയ്തവളാണ്... ജീവിതം തോല്‍പ്പിക്കാന്‍ ശ്രമിച്ചിടത്ത് നിന്നും ജയിച്ചു മുന്നേറിയവളാണ്. അഭിമാനമാണ്. ജീവിതം കൈ വിട്ടു പോയെന്ന് തോന്നിയ കാലത്ത് ഈ മുഖം എനിക്ക് നല്കിയ ആശ്വാസം കുറച്ചൊന്നുമല്ല.
വിവാഹമോചിതരായ, വിധവകളായ, ചതിക്കപ്പെട്ട, മുറിവേറ്റ പെണ്ണുങ്ങളോടാണ്..വിദ്യാഭ്യാസം പൂര്‍ത്തിയാവും മുന്നേ ഭാര്യയായി അടുക്കളയില്‍ ഒതുങ്ങിക്കൂടേണ്ടി വന്ന, ഒന്നുമാവാന്‍ കഴിഞ്ഞില്ലെന്ന് നിരാശപ്പെടുന്ന മുപ്പതുകളിലും നാല്പതുകളിലുമുള്ള പെണ്ണുങ്ങളോടാണ്...നോക്കൂ പെണ്ണുങ്ങളേ....ഇപ്പോഴും വൈകിയിട്ടില്ല...
എവിടെയോ നഷ്ടപ്പെട്ട നിങ്ങളുടെ വരയ്ക്കാനുള്ള, പാടാനുള്ള, നൃത്തം ചെയ്യാനുള്ള, എഴുതാനുള്ള കഴിവുകളെ തിരിച്ചു പിടിക്കുക. വിദൂര വിദ്യാഭാസം വഴിയെങ്കിലും നല്ല വിദ്യാഭ്യാസം നേടിയെടുക്കാന്‍ ശ്രമിക്കുക. അതിന് സാധിക്കാത്തൊരു അവസ്ഥയില്‍ ആണെങ്കില്‍ നിങ്ങളെ കൊണ്ട് കഴിയുന്ന എന്തെങ്കിലും ഒരു ജോലി കണ്ടെത്തുക...
അധ്വാനിച്ചു നേടുന്ന ഒരു പത്ത് രൂപക്ക് പോലും വലിയ മൂല്യമുണ്ട്. എത്ര കഷ്ടപ്പെട്ടാണെങ്കിലും സാമ്പത്തിക സ്വാതന്ത്ര്യം നേടിയെടുക്കാന്‍ ശ്രമിക്കുക...എന്തൊക്കെ തന്നെ നഷ്ടപ്പെട്ടാലും ആരൊക്കെ ഒറ്റപ്പെടുത്തിയാലും ഒറ്റയ്ക്ക് നില്ക്കാന് കെല്പുള്ളവളാവുക.....നല്ല ഭക്ഷണങ്ങള്‍ കഴിച്ചും നല്ല വസ്ത്രങ്ങള്‍ ധരിച്ചും യാത്രകള്‍ ചെയ്തും കളര്‍ഫുള്‍ ആയിട്ടങ്ങ് ജീവിക്കുക...സന്തോഷമായിരിക്കുക.
അന്ന് ഈ മുഖം എനിക്ക് നല്കിയ ആശ്വാസം കുറച്ചൊന്നുമല്ല
05:25 PM Mar 29, 2021 | Deepika.com