ഭാ​വ​ന നാ​യി​ക​യാ​കു​ന്ന ഇ​ൻ​സ്പെ​ക്ട​ർ വി​ക്രം പ്ര​ദ​ർ​ശ​ന​ത്തി​ന്

05:27 PM Mar 25, 2021 | Deepika.com

മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ​ന​ടി ഭാ​വ​ന നാ​യി​ക​യാ​യി അ​ഭി​ന​യി​ക്കു​ന്ന പു​തി​യ ചി​ത്ര​മാ​ണ് ഇ​ൻ​സ്പെ​ക്ട​ർ വി​ക്രം. വി​വാ​ഹ​ത്തി​നു ശേ​ഷം ഭാ​വ​ന അ​ഭി​ന​യി​ക്കു​ന്ന ആ​ദ്യ​ചി​ത്ര​മാ​ണി​ത്. ക​ന്ന​ഡ ഭാ​ഷ​യി​ൽ ചി​ത്രീ​ക​രി​ച്ച ഈ ​ചി​ത്രം ഇ​തി​ന​കം ക​ന്ന​ഡ​യി​ൽ വ​ലി​യ വി​ജ​യ​മാ​ണ് നേ​ടി​യി​രി​ക്കു​ന്ന​ത്. അ​മ്പ​തു ദി​വ​സം പി​ന്നി​ട്ടി​രി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ലൂ​ടെ ഭാ​വ​ന​യു​ടെ ര​ണ്ടാം വ​ര​വ് ആ​ഘോ​ഷി​ക്കു​ക​യാ​ണ് സാ​ൻ​ഡ​ൽ​വു​ഡ്. ഏ​പ്രി​ൽ ര​ണ്ടി​ന് ഈ ​ചി​ത്രം കേ​ര​ള​ത്തി​ലും പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു.

ഉ​ദ്വേ​ഗ​ജ​ന​ക​മാ​യ ഒ​രു പോ​ലീ​സ് ക​ഥ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ണ​യ​വും സ​സ്പെ​ൻ​സു​മൊ​ക്കെ നി​റ​ഞ്ഞ ഒ​രു ചി​ത്രം കൂ​ടി​യാ​ണ് ന​ര​സിം​ഹ​ൻ സം​വി​ധാ​നം ചെ​യ്ത ഇ​ൻ​സ്പെ​ക്ട​ർ വി​ക്രം. പ്ര​ശ​സ്ത നി​ർ​മാ​താ​വ് ഖാ​ദ​ർ ഹ​സ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള രേ​ദ​ഖ് ആ​ർ​ട്സ് ആ​ണ് ഈ ​ചി​ത്രം കേ​ര​ള​ത്തി​ൽ നി​ർ​മി​ച്ച് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കു​ന്ന​ത്.

ക​ന്ന​ഡ​യി​ലെ മ​റ്റൊ​രു പ്ര​ശ​സ്ത താ​ര​മാ​യ പ്ര​ജ്വ​ൽ​ദേ​വ​രാ​ജാ​ണ് മ​റ്റൊ​രു താ​രം. ഇ​വ​ർ​ക്കു പു​റ​മേ നി​ര​വ​ധി പ്ര​മു​ഖ താ​ര​ങ്ങ​ളും ഈ ​ചി​ത്ര​ത്തി​ല​ണി​നി​ര​ക്കു​ന്നു.