കാളിദാസ് ജയറാം, സൈജുകുറുപ്പ്,നമിത പ്രമോദ്, റീബ മോണിക്ക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനില്‍ വര്‍ഗീസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു.
ശ്രീകാന്ത് മുരളി, അശ്വിൻ,തോമസ്, റിങ്കി ബിസി ഷോൺ റോമി, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
നവരസ ഫിലിംസിന്റെ ബാനറില്‍ ശ്രീജിത്ത് കെ എസ്,ബ്ലെസി ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ സംഭാഷണം ഒരുക്കിയിരിക്കുന്നത് വിന്‍സെന്റ് വടക്കന്‍ ആണ്. ഛായാഗ്രഹണം ജെബിൻ ജേക്കബ് നിര്‍വഹിക്കുന്നു.
കാളിദാസ് ജയറാം- നമിത പ്രമോദ് ചിത്രം തുടങ്ങി
05:16 PM Mar 25, 2021 | Deepika.com