മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡചിത്രമാണ് മരയ്ക്കാർ- അറബിക്കടലിന്റെ സിംഹം. റിലീസിനു മുന്‍പേ തന്നെ മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് മരയ്ക്കാർ കരസ്ഥമാക്കിക്കഴിഞ്ഞു.
അതേസമയം, താൻ ഇതുവരെ ചിത്രം കണ്ടില്ലെന്ന് വെളിപ്പെടുത്തുകയാണ് നായകൻ മോഹൻലാൽ. അതിനു കാരണവും താരം വ്യക്തമാക്കി.
"മരക്കാര്‍ സിനിമ ഞാന്‍ കണ്ടിട്ടില്ല. അതൊരു വലിയ സങ്കടമാണ്. എല്ലാ ജോലികളും പൂര്‍ത്തിയാക്കി ലോക്ക് ചെയ്ത് വച്ചിരിക്കുകയാണ്. ഈ സിനിമയുടെ ചെറിയ ഭാഗമെങ്കിലും പുറത്തു വന്നാല്‍ എല്ലാ സസ്പെന്‍സും നഷ്ടപ്പെടും.
ഞാന്‍ മാത്രമല്ല ആന്റണിയും കണ്ടിട്ടില്ല, മേയ് 13 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഡബ്ബ് ചെയ്തപ്പോള്‍ ചില ഭാഗങ്ങള്‍ കണ്ടിരുന്നു. എന്നാല്‍ ഫൈനല്‍ ഔട്ടില്‍ ഇതൊന്നുമല്ല ആ ചിത്രം. നിങ്ങളെപ്പോലെ ഈ ചിത്രം കാണാന്‍ ഞാനും ആഗ്രഹിച്ചിരിക്കുകയാണ്.'
മരയ്ക്കാർ ഇതുവരെ കണ്ടില്ല; കാരണം വെളിപ്പെടുത്തി മോഹൻലാൽ
04:03 PM Mar 25, 2021 | Deepika.com