ന​യ​ൻ​സും ചാ​ക്കോ​ച്ച​നും മു​ഖാ​മു​ഖം; നി​ഴ​ലി​ന്‍റെ പു​തി​യ പോ​സ്റ്റ​ർ എ​ത്തി

04:34 PM Mar 24, 2021 | Deepika.com

പ്രേ​ക്ഷ​ക​ര്‍ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ചി​ത്ര​മാ​ണ് നി​ഴ​ല്‍. തെ​ന്നി​ന്ത്യ​ന്‍ ലേ​ഡി സൂ​പ്പ​ര്‍​സ്റ്റാ​ര്‍ ന​യ​ന്‍​താ​ര​യും ന​ട​ന്‍ കു​ഞ്ചാ​ക്കോ ബോ​ബ​നും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്ന നി​ഴ​ല്‍ ഏ​പ്രി​ല്‍ നാ​ലി​ന് ഈ​സ്റ്റ​ര്‍ റി​ലീ​സാ​യി തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

പ്ര​ശ​സ്ത എ​ഡി​റ്റ​ര്‍ അ​പ്പു ​എ​ന്‍. ഭ​ട്ട​തി​രി ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് നി​ഴ​ല്‍. ആ​ന്‍റോ ജോ​സ​ഫ് ഫി​ലിം ക​മ്പ​നി, മെ​ലാ​ഞ്ച് ഫി​ലിം ഹൗ​സ്, ടെ​ന്‍റ് പോ​ള്‍ മൂ​വീ​സ് എ​ന്നി​വ​യു​ടെ ബാ​ന​റു​ക​ളി​ല്‍ ആ​ന്‍റോ ജോ​സ​ഫ്, അ​ഭി​ജി​ത്ത്.​എം.​പി​ള്ള, ബാ​ദു​ഷ, സം​വി​ധാ​യ​ക​ന്‍ ഫെ​ല്ലി​നി ടി.​പി, ജി​നേ​ഷ് ജോ​സ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ചി​ത്രം നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. കു​ഞ്ഞു​ണ്ണി സി.​ഐ, ജി​നു വി ​നാ​ഥ് എ​ന്നി​വ​രാ​ണ് എ​ക്‌​സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ര്‍​മാ​ര്‍.

ചി​ത്ര​ത്തി​ന്‍റെ പു​ത്ത​ന്‍ പോ​സ്റ്റ​ര്‍ പു​റ​ത്തു​വി​ട്ടി​രി​ക്കു​ക​യാ​ണ് അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍. ഒ​രു ടേ​ബി​ളി​ന് ഇ​രു​വ​ശ​വും ഇ​രി​ക്കു​ന്ന ന​യ​ന്‍​താ​ര​യും കു​ഞ്ചാ​ക്കോ ബോ​ബ​നു​മാ​ണ് പോ​സ്റ്റ​റി​ലു​ള്ള​ത്. സി​നി​മ​യു​ടെ​താ​യി പു​റ​ത്തി​റ​ങ്ങി​യ പോ​സ്റ്റ​റു​ക​ളെ​ല്ലാം ഇ​തി​നോ​ട​കം വ​ലി​യ പ്രേ​ക്ഷ​ക ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.

ത്രി​ല്ല​ര്‍ സ്വ​ഭാ​വ​ത്തി​ലു​ള്ള ഈ ​ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് എ​സ്.​സ​ഞ്ജീ​വാ​ണ്. കു​ഞ്ചാ​ക്കോ ബോ​ബ​ന്‍, ന​യ​ന്‍​താ​ര എ​ന്നി​വ​രെ കൂ​ടാ​തെ മാ​സ്റ്റ​ര്‍ ഐ​സി​ന്‍ ഹാ​ഷ്, സൈ​ജു കു​റു​പ്പ്, വി​നോ​ദ് കോ​വൂ​ര്‍, ഡോ.​റോ​ണി, അ​നീ​ഷ് ഗോ​പാ​ല്‍, സി​യാ​ദ് യ​ദു, സാ​ദി​ക്ക്, ദി​വ്യ​പ്ര​ഭ എ​ന്നി​വ​രാ​ണ് മ​റ്റ് അ​ഭി​നേ​താ​ക്ക​ള്‍.

ദീ​പ​ക് ഡി.​ മേ​നോ​ന്‍ ഛായാ​ഗ്ര​ഹ​ണവും സൂ​ര​ജ് ​എ​സ്. ​കു​റു​പ്പ് സംഗീതസംവിധാനവും നിർവഹിക്കുന്നു.