ഇ​നി സം​വി​ധാ​യ​ക​ൻ മോ​ഹ​ൻ​ലാ​ൽ‌; താ​ര​നി​ബി​ഡ​മാ​യി ബ​റോ​സി​ന്‍റെ പൂ​ജ

02:39 PM Mar 24, 2021 | Deepika.com

സൂ​പ്പ​ർ​താ​രം മോ​ഹ​ൻ​ലാ​ൽ സം​വി​ധാ​യ​ക​നാ​കു​ന്ന ബ​റോ​സ് എ​ന്ന ത്രീ​ഡി ചി​ത്ര​ത്തി​ന്‍റെ പൂ​ജ ന​ട​ന്നു. കാ​ക്ക​നാ​ട് ന​വോ​ദ​യ സ്റ്റു​ഡി​യോ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​മ്മൂ​ട്ടി, പ്രി​യ​ദ​ർ​ശ​ൻ, സ​ത്യ​ൻ അ​ന്തി​ക്കാ​ട്, സി​ബി മ​ല​യി​ൽ, ലാ​ൽ, ദി​ലീ​പ്, പൃ​ഥ്വി​രാ​ജ്, സി​ദ്ദീ​ഖ്, സു​രേ​ഷ് കു​മാ​ർ ഉ​ൾ​പ്പ​ടെ സി​നി​മാ​രം​ഗ​ത്തെ നി​ര​വ​ധി പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു.

ഫെ​ബ്രു​വ​രി അ​വ​സാ​ന​ത്തോ​ടെ എ​റ​ണാ​കു​ള​ത്ത് ചി​ത്ര​ത്തി​ന്‍റെ സെ​റ്റ് ജോ​ലി​ക​ള്‍ ആ​രം​ഭി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം അ​വ​സാ​നം തു​ട​ങ്ങാ​നാ​ണ് ആ​ദ്യം പ​ദ്ധ​തി​യി​ട്ട​തെ​ങ്കി​ലും കോ​വി​ഡ് കാ​ര​ണം നീ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. ന​വോ​ദ​യ സ്റ്റു​ഡി​യോ​യി​ൽ സി​നി​മ​യു​ടെ പ്രീ ​പ്രൊ​ഡ​ക്‌​ഷ​ൻ ടീ​മി​നൊ​പ്പം പൃ​ഥ്വി​രാ​ജും ചേ​ർ​ന്നി​രു​ന്നു. പൃ​ഥ്വി​യും പ്ര​താ​പ് പോ​ത്ത​നും ചി​ത്ര​ത്തി​ൽ മ​റ്റു പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു.



ആ​ശി​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ നി​ർ​മി​ക്കു​ന്ന ബ​റോ​സി​ൽ മോ​ഹ​ൻ​ലാ​ൽ ത​ന്നെ​യാ​ണ് പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത്. പോ​ർ​ച്ചു​ഗീ​സ് പ​ശ്ചാ​ത്ത​ല​മു​ള്ള ചി​ത്ര​ത്തി​ൽ വാ​സ്‌​കോ​ഡ​ഗാ​മ​യു​ടെ നി​ധി സൂ​ക്ഷി​പ്പു​കാ​ര​നാ​യ ബ​റോ​സ് എ​ന്ന ഭൂ​ത​ത്തെ​യാ​ണ് താ​രം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

നാ​നൂ​റ് വ​ര്‍​ഷ​ങ്ങ​ളാ​യി നി​ധി​ക്ക് കാ​വ​ലി​രി​ക്കു​ന്ന ബ​റോ​സി​നു മു​ന്നി​ൽ നി​ധി തേ​ടി ഒ​രു കു​ട്ടി എ​ത്തു​ന്ന​താ​ണ് സി​നി​മ​യു​ടെ പ്ര​മേ​യം. പൃ​ഥ്വി​യും പ്ര​താ​പ് പോ​ത്ത​നും ചി​ത്ര​ത്തി​ൽ മ​റ്റു പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു. സ്പാ​നി​ഷ് ന​ടി പാ​സ് വേ​ഗ​യാ​ണ് നാ​യി​ക.

മൈ​ഡി​യ​ര്‍ കു​ട്ടി​ച്ചാ​ത്തന്‍റെ സ്ര​ഷ്ടാ​വ് ജി​ജോ പു​ന്നൂ​സ് ആ​ണ് ചി​ത്ര​ത്തി​ന്‍റെ ര​ച​ന നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. സ​ന്തോ​ഷ് ശി​വ​ൻ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു.