ആദ്യ ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയം കവർന്ന താരം കൂടിയാണ് സംയുക്ത. 18 ചിത്രങ്ങളിലേ വേഷമിട്ടിട്ടുള്ളുവെങ്കിലും പ്രധാന താരങ്ങളോടൊപ്പം അഭിനയിക്കാൻ ഈ നായികയ്ക്ക് കഴിഞ്ഞിരുന്നു. ദിലീപ് ചിത്രമായ കുബേരനിലാണ് സംയുക്ത അവസാനമായി അഭിനയിച്ചത്. ബിജു മേനോനുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും അകന്ന താരം ഇടയ്ക്ക് പരസ്യങ്ങളിൽ മുഖം കാണിച്ചിരുന്നു.
ഓണ്‍സ്ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും നില നിർത്തുന്ന താരദന്പതികളാണ് ബിജു മേനോനും സംയുക്താ വർമയും. മഴയിൽ നിന്നും മേഘമൽഹാറിലേക്കും മധുരനൊന്പരക്കാറ്റിലുമൊക്കെ തകർത്തഭിനയിച്ച ഹിറ്റ് ജോഡികൾ ജീവിതത്തിലും ഒരുമിച്ചപ്പോൾ പ്രേക്ഷകരായിരുന്നു ഏറെ സന്തോഷിച്ചത്. വിവാഹ ശേഷം സിനിമയോട് ബൈ പറഞ്ഞ സംയുക്ത പരസ്യ ചിത്രങ്ങളിൽ സജീവമാണ്. സംയുക്താ വർമയുടെ തിരിച്ചു വരവിനായി ഇന്നും പ്രേക്ഷകർ കാത്തിരിക്കുന്നുണ്ട്.