ആ​ദ്യം സൂ​പ്പ​ർ​താ​ര​ത്തി​ന്‍റെ മ​ക​ളാ​യി എ​ത്തി, പി​ന്നീ​ട് താ​ര​ത്തി​ന്‍റെ നാ​യി​ക​യാ​യി

04:05 PM Mar 22, 2021 | Deepika.com

ബാ​ല​ന​ടി​യാ​യെ​ത്തി പി​ന്നീ​ടു നാ​യി​ക​യാ​യി മാ​റി​യ ഒ​ട്ടേ​റെ​പ്പേ​രു​ണ്ട്. ബാ​ല​ന​ടി​യാ​യെ​ത്തി പി​ന്നീ​ട് തെ​ന്നി​ന്ത്യ​യു​ടെ ഹൃ​ദ​യം ക​വ​ര്‍​ന്ന നാ​യി​ക​യാ​ണ് മീ​ന. മ​ല​യാ​ള ത്തി​ൽ ഒ​രു നാ​യ​ക​ന്‍റെ മ​ക​ളാ​യും പി​ന്നീ​ടു നാ​യി​ക​യാ​യും അ​ഭി​ന​യി​ക്കാ​ന്‍ ഭാ​ഗ്യം സി​ദ്ധി​ച്ച ന​ടി​യും കൂ​ടി​യാ​ണ് മീ​ന.

സു​രേ​ഷ് ഗോ​പി​യു​ടെ മ​ക​ളാ​യി സാ​ന്ത്വ​നം എ​ന്ന സി​നി​മ​യി​ല്‍ അ​ഭി​ന​യി​ച്ച മീ​ന ഡ്രീം​സി​ല്‍ സു​രേ​ഷ് ഗോ​പി​യു​ടെ നാ​യി​ക​യാ​യി. വ​ര്‍​ണ​പ്പ​കി​ട്ട്, കു​സൃ​തി​ക്കു​റു​പ്പ്, ഒ​ളി​മ്പ്യ​ന്‍ അ​ന്തോ​ണി ആ​ദം, ഫ്ര​ണ്ട്‌​സ്, രാ​ക്ഷ​സ​രാ​ജാ​വ്, മി​സ്റ്റ​ര്‍ ബ്ര​ഹ്മ​ചാ​രി, നാ​ട്ടു​രാ​ജാ​വ്, ഉ​ദ​യ​നാ​ണ് താ​രം, ച​ന്ദ്രോ​ത്സ​വം, ക​റു​ത്ത​പ​ക്ഷി​ക​ള്‍, ദൃ​ശ്യം, മു​ന്തി​രി​വ​ള്ളി​ക​ള്‍ ത​ളി​ര്‍​ക്കു​മ്പോ​ള്‍, ഷൈ​ലോ​ക്ക്, ദൃ​ശ്യം 2 തു​ട​ങ്ങി​യ ഒ​രു​പി​ടി വി​ജ​യ​ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധ​നേ​ടി​യ മീ​ന മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട താ​ര​മാ​ണ് മീ​ന

1982-ല്‍ ​നെ​ഞ്ച​ങ്ങ​ള്‍ എ​ന്ന ശി​വാ​ജി ഗ​ണേ​ശ​ന്‍ ചി​ത്ര​ത്തി​ല്‍ ബാ​ല​താ​ര​മാ​യാ​ണ് മീ​ന​യു​ടെ അ​ര​ങ്ങേ​റ്റം. പി​ന്നീ​ട് മ​ല​യാ​ള​ത്തി​ലും തെ​ലു​ങ്കി​ലു​മു​ള്‍​പ്പെ​ടെ 45 ല്‍ ​ഏ​റെ ചി​ത്ര​ങ്ങ​ളി​ല്‍ ബാ​ല​താ​ര​മാ​യി മീ​ന അ​ഭി​ന​യി​ച്ചു.

മ​മ്മൂ​ട്ടി നാ​യ​ക​നാ​യ ഒ​രു കൊ​ച്ചു​ക​ഥ ആ​രും പ​റ​യാ​ത്ത ക​ഥ, മോ​ഹ​ന്‍​ലാ​ല്‍ നാ​യ​ക​നാ​യ മ​ന​സ​റി​യാ​തെ തു​ട​ങ്ങി​യ മ​ല​യാ​ള​ചി​ത്ര​ങ്ങ​ളി​ലും ബാ​ല​താ​ര​മാ​യി അ​ഭി​ന​യി​ച്ച മീ​ന ഇ​ന്ന് മ​ല​യാ​ള​ത്തി​ന്‍റെ ഭാ​ഗ്യ നാ​യി​ക​മാ​രി​ല്‍ ഒ​രാ​ളാ​ണ്. 1990-ല്‍ ​ഒ​രു പു​തി​യ ക​ഥൈ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് മീ​ന നാ​യി​ക​യാ​യി അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​ത്.