കീ​ർ​ത്തി സു​രേ​ഷി​നെ "കാ​ണാ​നി​ല്ലെ​ന്ന്' സഹതാരം; കി​ടി​ല​ൻ മ​റു​പ​ടി​യു​മാ​യി പോ​ലീ​സ്

11:29 PM Mar 20, 2021 | Deepika.com

ന​ടി കീ​ർ​ത്തി സു​രേ​ഷി​നെ കാ​ണാ​നി​ല്ലെ​ന്ന് സ​ഹ​താ​രം നി​തി​ൻ. ഇ​രു​വ​രും ഒ​ന്നി​ക്കു​ന്ന പു​തി​യ ചി​ത്ര​മാ​യ രം​ഗ് ദേ ​ഈ മാ​സം 26ന് ​തീ​യ​റ്റേ​റു​ക​ളി​ലെ​ത്താ​നി​രി​ക്കു​ക​യാ​ണ്. ചി​ത്ര​ത്തി​ൽ കീ​ർ​ത്തി സു​രേ​ഷ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത് അ​നു എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യും നി​തി​ൻ അ​ർ​ജു​ൻ എ​ന്ന ക​ഥാ​പ​ത്ര​ത്തെ​യു​മാ​ണ്. പ്രി​യ അ​നു, നി​ങ്ങ​ൾ എ​വി‌​ടെ​യാ​ണ് രം​ഗ് ദേ​യു​ടെ പ്ര​മോ​ഷ​നു​ക​ളി​ൽ ചേ​ര​ണ​മെ​ന്ന് ഞ​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്നു എ​ന്ന് അ​ർ​ജു​ൻ എ​ന്നാ​ണ് നി​ധി​ൻ ട്വി​റ്റ് ചെ​യ്ത​ത്.

കീ​ർ​ത്തി​യു​ടെ സ്കൂ​ൾ കാ​ല​ത്തെ ചി​ത്രം സ​ഹി​ത​മാ​ണ് ട്വീ​റ്റ് ചെ​യ്ത​ത്. ‌‌നി​ധി​ന്‍റെ ട്വീ​റ്റി​ന് ഹൈ​ദ​രാ​ബാ​ദ് പോ​ലീ​സ് കി​ടി​ല​ൻ മ​റു​പ​ടി​യു​മാ​യി എ​ത്തി. നി​ധി​ൻ, ആ​ശ​ങ്ക​പ്പെ​ടേ​ണ്ട, ഞ​ങ്ങ​ൾ നോ​ക്കി​കൊ​ള്ള​മെ​ന്നാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ മ​റു​പ​ടി. തി​ര​ക്കു കാ​ര​ണം രം​ഗ് ദേ‌​യു‌‌‌‌​ടെ ചി​ല പ്ര​മോ​ഷ​നു​ക​ളി​ൽ നി​ന്ന് കീ​ർ​ത്തി വി​ട്ടു​നി​ന്നി​രു​ന്നു.

വെ​ങ്കി അ​ത്‌​ലൂ​രി സം​വി​ധാ​നം ചെ​യ്‌​ത സി​നി​മ നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ത് സി​താ​ര എ​ന്‍റ​ർ​റ്റൈ​ൻ​മെ​ന്‍റാ​ണ്. കീ​ർ​ത്തി സു​രേ​ഷി​നെ​യും നി​ഥി​നെ​യും കൂ​ടാ​തെ വെ​ന്നേ​ല കി​ഷോ​ർ, കൗ​സ​ല്യ, രോ​ഹി​ണി, ബ്ര​ഹ്മ​ജി എ​ന്നി​വ​രും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തു​ന്നു​ണ്ട്. ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം പി​സി ശ്രീ​റാ​മും സം​ഗീ​തം ദേ​വി ശ്രീ ​പ്ര​സാ​ദ​മാ​ണ് നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.