വസ്ത്രാലങ്കാര രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച റോഷ്നി ദിനകറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കർണാടക സർക്കാരിൽ നിന്നും മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരവും അവർ സ്വന്തമാക്കിയിരുന്നു.
ആർ.എസ് വിമൽ സംവിധാനം ചെയ്ത എന്നു നിന്റെ മൊയ്തീനിലൂടെ പ്രേക്ഷക പ്രീതി കവർന്നെടുത്ത താരങ്ങളാണ് പൃഥ്വിരാജും പാർവതിയും. മൊയ്തീനും കാഞ്ചനമാലയുമായി ഇവർ ശരിക്കും ജീവിക്കുകയായിരുന്നു. കഥാപാത്രങ്ങളുമായി അത്രമേൽ ഇഴുകിച്ചേരാൻ ഇരുവർക്കും കഴിഞ്ഞിരുന്നു. വ്യത്യസ്തമായ മറ്റൊരു പ്രണയകഥയുമായാണ് പൃഥ്വിരാജും പാർവതിയും ഇനി എത്തുക.
തൊണ്ണൂറുകളിൽ തുടങ്ങുന്ന പ്രണയം ഇപ്പോഴത്തെ കാലത്ത് എത്തി നിൽക്കുന്നിടത്താണ് സിനിമ അവസാനിക്കുന്നത്. രണ്ട് കാലഘട്ടങ്ങളിലുള്ള പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ശങ്കർ രാമകൃഷ്ണനാണ് ചിത്രത്തിൻരെ രചന നിർവഹിക്കുന്നത്.