വേ​റെ ആ​രെ​യും പ്രേ​മി​ക്കാ​ന്‍ സ​മ​യം കൊ​ടു​ത്തി​ല്ല

04:44 PM Mar 19, 2021 | Deepika.com

മ​ല​യാ​ള സി​നി​മ​യി​ലെ പ്രി​യ​പ്പെ​ട്ട ദ​മ്പ​തി​ക​ളാ​ണ് കു​ഞ്ചാ​ക്കോ ബോ​ബ​നും പ്രി​യ​യും. പ​തി​നാ​ല് വ​ര്‍​ഷ​ത്തെ കാ​ത്തി​രി​പ്പി​ന് ശേ​ഷ​മാ​ണ് ഇ​രു​വ​ര്‍​ക്കും ഒ​രു ആ​ണ്‍​കു​ഞ്ഞ് പി​റ​ന്ന​ത്. ത​ന്‍റെ സി​നി​മ വി​ശേ​ഷ​ങ്ങ​ള്‍ മാ​ത്ര​മ​ല്ല വീ​ട്ടു വി​ശേ​ഷ​ങ്ങ​ളും ചാ​ക്കോ​ച്ച​ന്‍ ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​യ്ക്കാ​റു​ണ്ട്.

മ​ക​ന്‍റെ എ​ല്ലാ വി​ശേ​ഷ​ങ്ങ​ളും ചാ​ക്കോ​ച്ച​ന്‍ ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​യ്ക്കാ​റു​ണ്ട്. ഭാ​ര്യ പ്രി​യ​യെ ആ​ദ്യ​മാ​യി ക​ണ്ടു​മു​ട്ടി​യ​തി​നെ കു​റി​ച്ച് തു​റ​ന്നു പ​റ​യു​ക​യാ​ണ് കു​ഞ്ചാ​ക്കോ. പ്ര​മു​ഖ മാ​ധ്യ​മ​ത്തി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ത​ങ്ങ​ള്‍ പ​ര​സ്പ​രം എ​ങ്ങ​നെ ഇ​ഷ്ട​മാ​യി എ​ന്ന​തി​നെ കു​റി​ച്ച് കു​ഞ്ചാ​ക്കോ ബോ​ബ​ന്‍ തു​റ​ന്ന് പ​റ​ഞ്ഞ​ത്.

"അ​തൊ​രു ഫാ​ന്‍ ഗേ​ള്‍ മൊ​മ​ന്‍റ് ആ​യി​രു​ന്നു. ന​ക്ഷ​ത്ര​ത്താ​രാ​ട്ട് സി​നി​മ ചെ​യ്യു​ന്ന സ​മ​യ​ത്ത് ഞാ​ന്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് പ​ങ്ക​ജ് ഹോ​ട്ട​ലി​ല്‍ താ​മ​സി​ക്കു​ന്നു. അ​ന്ന് ഇ​തു​പോ​ലെ സെ​ല്‍​ഫി, ഫോ​ണ്‍ പ​രി​പാ​ടി​ക​ള്‍ ഒ​ന്നു​മി​ല്ല. മാ​ര്‍ ഇ​വാ​നി​യോ​സ് കോ​ള​ജി​ലെ പി​ള്ളേ​ര്‍ കാ​ണാ​ന്‍ വ​ന്നി​ട്ടു​ണ്ട്, ഓ​ട്ടോ​ഗ്രാ​ഫ് വേ​ണ​മെ​ന്ന് റി​സ​പ്ഷ​നി​ല്‍ നി​ന്നു വി​ളി​ച്ചു പ​റ​ഞ്ഞു.

ഞാ​ന്‍ റി​സ​പ്ഷ​നി​ല്‍ എ​ത്തി​യ​പ്പോ​ള്‍ അ​വി​ടെ കു​റ​ച്ചു സു​ന്ദ​രി​ക​ളാ​യ പെ​ണ്‍​കു​ട്ടി​ക​ള്‍ നി​ല്‍​ക്കു​ന്നു. എ​ല്ലാ​വ​ര്‍​ക്കും ഓ​ട്ടോ​ഗ്രാ​ഫൊ​ക്കെ കൊ​ടു​ത്തു. പെ​ട്ടെ​ന്ന്, അ​തി​ലൊ​രു കു​ട്ടി​യു​ടെ ക​ണ്ണു​ക​ളി​ല്‍ എ​ന്‍റെ ക​ണ്ണു​ട​ക്കി. ഇ​പ്പോ​ഴും ഓ​ര്‍​മ്മ​യു​ണ്ട്, പാ​മ്പി​ന്‍റെ സ്റ്റൈ​ലി​ല്‍ ഉ​ള്ളൊ​രു പൊ​ട്ടാ​ണ് പ്രി​യ അ​ന്ന് ഇ​ട്ടി​രു​ന്ന​ത്.

അ​തെ​ന്നെ ചു​റ്റി​ക്കാ​നു​ള്ള പാ​മ്പാ​ണെ​ന്ന് എ​നി​ക്ക​റി​യി​ല്ലാ​യി​രു​ന്നു. പി​ന്നെ പ്രി​യ​യ്ക്ക് എ​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണ്‍ ന​മ്പ​ര്‍ കി​ട്ടി. നി​ര്‍​മ്മാ​താ​വാ​യ ഗാ​ന്ധി​മ​തി ബാ​ല​ന്‍റെ മ​ക​ള്‍ പ്രി​യ​യു​ടെ സു​ഹൃ​ത്താ​ണ്. എ​ന്‍റെ ന​മ്പ​ര്‍ അ​വി​ടെ നി​ന്നാ​ണ് അ​വ​ള്‍ സം​ഘ​ടി​പ്പി​ച്ച​ത്. പ​തി​യെ പ​തി​യെ അ​തൊ​രു സൗ​ഹൃ​ദ​മാ​യി മാ​റി.

പ്രി​യ​യു​ടെ വീ​ട്ടു​കാ​ര്‍​ക്ക് ആ​ദ്യം പേ​ടി​യു​ണ്ടാ​യി​രു​ന്നു. സി​നി​മാ​ക്കാ​ര​നൊ​ക്കെ ആ​യ​തു കൊ​ണ്ട് പ​റ​ഞ്ഞു പ​റ്റി​ക്കാ​നു​ള്ള പ​രി​പാ​ടി​യാ​ണോ​യെ​ന്ന്. അ​ന്ന് പ്രി​യ പ്രീ​ഡി​ഗ്രി​ക്ക് പ​ഠി​ക്കു​ന്ന​തേ​യു​ള്ളൂ, കൊ​ച്ചു കു​ട്ടി​യാ​ണ്. വേ​റെ ആ​രെ​യും പ്രേ​മി​ക്കാ​ന്‍ ഞാ​ന്‍ സ​മ​യം കൊ​ടു​ത്തി​ല്ല.

പ്രി​യ​യ്ക്ക് എ​ന്‍​ജി​നീ​യ​റി​ങ് പ​ഠി​ക്ക​ണ​മെ​ന്നു​ണ്ടാ​യി​രു​ന്നു, അ​തി​നു സ​മ​യം വേ​ണ​മാ​യി​രു​ന്നു. പ​ഠ​നം ക​ഴി​യു​ന്ന​ത് വ​രെ ഞാ​ന്‍ കാ​ത്തി​രു​ന്നു, അ​ങ്ങ​നെ​യാ​ണ് വി​വാ​ഹം സം​ഭ​വി​ക്കു​ന്ന​ത്' - ​കു​ഞ്ചാ​ക്കോ ബോ​ബ​ന്‍ പ​റ​ഞ്ഞു.