പ്ര​ണ​യം പ​രാ​ജ​യ​പ്പെ​ട്ടു, പ​ക്ഷെ വി​വാ​ഹം ക​ഴി​ക്കാ​ത്ത​തി​നു കാ​ര​ണം അ​ത​ല്ല

03:51 PM Mar 19, 2021 | Deepika.com

മി​നി​സ്ക്രീ​നി​ലെ തി​ര​ക്കേ​റി​യ നാ​യി​ക​മാ​രി​ലൊ​രാ​ളാ​ണ് ച​ന്ദ്ര ല​ക്ഷ്മ​ൺ. ത​ന്‍റെ വി​വാ​ഹം ക​ഴി​ഞ്ഞ​താ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ളോ​ടു പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് താ​രം ഇ​പ്പോ​ൾ.

ഇ​തു​വ​രെ വി​വാ​ഹം ക​ഴി​ക്കാ​ത്ത താ​ന്‍ വി​വാ​ഹം ക​ഴി​ച്ചെ​ന്നും ഭ​ര്‍​ത്താ​വി​നൊ​പ്പം അ​മേ​രി​ക്ക​യി​ല്‍ സെ​റ്റി​ല്‍ ആ​ണെ​ന്നു​മാ​ണ് പ​ല​രും പ​റ​ഞ്ഞു ന​ട​ക്കു​ന്ന​തെ​ന്നും ഇ​ത്ത​രം വാ​ര്‍​ത്ത​ക​ള്‍ ക​ണ്ടു താ​നും വീ​ട്ടു​കാ​രും ഏ​റെ ചി​രി​ച്ചി​രു​ന്നു​വെ​ന്നും ച​ന്ദ്ര പ​റ​ഞ്ഞു.

"ഇ​തു​വ​രെ വി​വാ​ഹം ക​ഴി​ക്കാ​ത്ത​തി​ന് കാ​ര​ണം പ്രേ​മ നൈ​രാ​ശ്യം ഒ​ന്നു​മ​ല്ല. ഞാ​ന്‍ നി​ര​വ​ധി പേ​രെ പ്ര​ണ​യി​ച്ചി​ട്ടു​ണ്ട്. അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​യ അ​വ​രൊ​ക്കെ കാ​മു​ക​ന്മാ​ര്‍ ആ​യ​പ്പോ​ള്‍ പ്ര​ണ​യം മു​ന്നോ​ട്ടു കൊ​ണ്ടു പോ​കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന സാ​ഹ​ച​ര്യം വ​ന്ന​പ്പോ​ള്‍ കൈ​കൊ​ടു​ത്ത് പി​രി​യു​ക​യാ​യി​രു​ന്നു.' -ച​ന്ദ്ര ല​ക്ഷ്മ​ണ്‍ പ​റ​യു​ന്നു.