ദേശീയ അന്തര്‍ദേശീയതലത്തില്‍ നിരവധി പുരസ്ക്കാരങ്ങള്‍ നേടിയ ബിരിയാണി 26-ന് പ്രദര്‍ശനത്തിനെത്തുന്നു. യുഎഎന്‍ ഫിലിം ഹൗസിന്റെ ബാനറിൽ സജിന്‍ ബാബു രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ കനി കുസൃതി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
സുർജിത് ഗോപിനാഥ്, അനിൽ നെടുമങ്ങാട്, ശ്യാം റെജി, തോന്നയ്ക്കൽ ജയചന്ദ്രൻ,ശെെലജ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. കാർത്തിക് മുത്തുകുമാര്‍ ഛായാഗ്രഹണവും അപ്പു ഭട്ടതിരി ചിത്രസംയോജനവും നിർവഹിക്കുന്നു. ലിയോ ടോമാണ് സംഗീതം.
പുരസ്കാര തിളക്കവുമായി ബിരിയാണി എത്തുന്നു
03:23 PM Mar 19, 2021 | Deepika.com