‘ഉ​റ​പ്പാ​ണ് കേ​ര​ളം’ ഏറ്റെടുത്തതിൽ നന്ദി; സിത്താര

06:48 PM Mar 18, 2021 | Deepika.com

ഇ​ട​തു​പ​ക്ഷ​ത്തി​നു വേ​ണ്ടി താ​ൻ പാ​ടി​യ ‘ഉ​റ​പ്പാ​ണ് കേ​ര​ളം’ ഏ​റ്റെ​ടു​ത്ത​തി​ൽ ന​ന്ദി പ​റ​ഞ്ഞ് ഗാ​യി​ക സി​ത്താ​ര കൃ​ഷ്ണ​കു​മാ​ർ. ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​ന്‍റെ ഇ​തു​വ​രെ​യു​ള്ള ഭ​ര​ണ​നേ​ട്ട​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി​ക്കാ​ണി​ച്ചു​കൊ​ണ്ട് ഭ​ര​ണ​ത്തു​ട​ര്‍​ച്ച ല​ക്ഷ്യ​മി​ട്ടു​കൊ​ണ്ടു​ള്ള വ​രി​ക​ളാ​ണ് പാ​ട്ടി​നാ​യി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.​ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നു വേ​ണ്ടി​യു​ള്ള പാ​ട്ട് സി​ത്താ​ര ത​ന്നെ​യാ​ണ് സം​ഗീ​തം പ​ക​ർ​ന്ന് ആ​ല​പി​ച്ച​ത്. ബി.​കെ.​ ഹ​രി​നാ​രാ​യ​ണ​നാ​ണ് വ​രി​ക​ൾ കു​റി​ച്ച​ത്.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം

മൈ​ത്രി​യും,വ​ണ്ട​ർ​വാ​ൾ മീ​ഡി​യ​യും ഇ​ല​ക്ഷ​ൻ ക്യാ​മ്പ​യി​ൻ ഗാ​നം ഉ​ണ്ടാ​ക്കു​ന്ന​തി​നാ​യി സ​മീ​പി​ച്ച​പ്പോ​ൾ സ​ന്തോ​ഷ​ത്തോ​ടെ ആ '​ജോ​ലി' ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു!! ഗാ​നം ഇ​ഷ്ട​പെ​ടു​ന്നു എ​ന്ന​റി​യു​ന്ന​ത് സ​ന്തോ​ഷം! മ​നോ​ഹ​ര​മാ​യ വ​രി​ക​ൾ എ​ഴു​തി​യ ശ്രീ ​ഹ​രി​നാ​രാ​യ​ണ​ൻ, പാ​ടി​നോ​ട് ഏ​റ്റ​വും ചേ​ർ​ന്ന് നി​ൽ​ക്കു​ന്ന രീ​തി​യി​ൽ അ​ക​മ്പ​ടി​യാ​യ സാ​മൂ​വ​ൽ എ​ബി, കൃ​ത്യ സ​മ​യ​ത്ത് മി​ക്സ്‌ ആ​ൻ​ഡ് മാ​സ്റ്റ​ർ ചെ​യ്ത് ത​ന്ന മി​ഥു​ൻ ആ​ന​ന്ദ്, സൗ​ണ്ട് എ​ഞ്ചി​നീ​യ​ഴ്‌​സ് കി​ര​ൺ​ലാ​ൽ,നി​ഷാ​ന്ത്, ക​ല തൊ​ഴി​ലു​കൂ​ടി​യാ​ക്കി​യ ഞ​ങ്ങ​ളു​ടെ ജോ​ലി​ക​ളെ മ​ന​സി​ലാ​ക്കി, എ​നി​ക്കും എ​ന്‍റെ കൂ​ടെ പ്ര​വ​ർ​ത്തി​ച്ച​വ​ർ​ക്കും കൃ​ത്യ​മാ​യി വേ​ത​നം ത​ന്ന 'മൈ​ത്രി'! എ​ല്ലാ​വ​ർ​ക്കും ന​ന്ദി! പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളി​ലും , മ​ഹാ​മാ​രി​യി​ലും പെ​ട്ട് ക​ലാ​കാ​ര​ന്മാ​ർ ഏ​റ്റ​വും ബു​ദ്ധി​മു​ട്ട​നു​ഭ​വി​ച്ച വ​ർ​ഷ​ങ്ങ​ളാ​ണ് ക​ട​ന്നു​പോ​യ​ത്!!! വ​രും വ​ർ​ഷ​ങ്ങ​ൾ ക​ലാ​കാ​ര​ന്മാ​ർ​ക്ക് അ​ർ​ഹി​ക്കു​ന്ന ക​രു​ത​ലും കാ​വ​ലും ഉ​ണ്ടാ​കു​മെ​ന്ന ശു​ഭ​പ്ര​തീ​ക്ഷ​യി​ൽ....
സ്നേ​ഹം

മൈത്രിയും,വണ്ടർവാൾ മീഡിയയും ഇലക്ഷൻ ക്യാമ്പയിൻ ഗാനം ഉണ്ടാക്കുന്നതിനായി സമീപിച്ചപ്പോൾ സന്തോഷത്തോടെ ആ 'ജോലി'...

Posted by Sithara Krishnakumar on Wednesday, 17 March 2021