മ​മ്മൂ​ക്ക​യു​ടെ ക​ഥാ​പാ​ത്ര​ത്തെ ക​ണ്ടാ​ൽ നി​ങ്ങ​ൾ ഞെ​ട്ടും

05:18 PM Mar 18, 2021 | Deepika.com

മ​മ്മൂ​ട്ടി​യും പാ​ർ​വ​തി​യും ഒ​ന്നി​ക്കു​ന്ന പു​തി​യ ചി​ത്ര​മാ​ണ് പു​ഴു. ചി​ത്ര​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ലെ​ങ്കി​ലും മ​മ്മൂ​ട്ടി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ​ക്കു​റി​ച്ച് സൂ​ച​ന​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് നാ​യി​ക പാ​ർ​വ​തി.

പു​ഴു എ​ന്ന സി​നി​മ​യു​ടെ തി​ര​ക്ക​ഥ​യു​ടെ തീം ​ത​ന്നെ ത​നി​ക്കൊ​രു വി​ന്ന​റാ​യി​രു​ന്നു​വെ​ന്നും അ​തി​ന്‍റെ ഭാ​ഗ​മാ​വ​ണം എ​ന്നു​ള്ള​ത് ത​ന്നെ​യാ​യി​രു​ന്നു ത​ന്‍റെ ഏ​റ്റ​വും വ​ലി​യ ആ​വേ​ശ​മെ​ന്നും പാ​ർ​വ​തി പ​റ​ഞ്ഞു.

മ​മ്മൂ​ക്ക ഈ ​ചി​ത്രം ചെ​യ്യു​ന്നു​ണ്ടെ​ന്ന് പി​ന്നീ​ടാ​ണ് അ​റി​ഞ്ഞ​ത്. അ​ദ്ദേ​ഹം ഏ​ത് വി​ധ​ത്തി​ലു​ള്ള ക​ഥാ​പാ​ത്ര​മാ​ണ് ചെ​യ്യാ​ന്‍ പോ​കു​ന്ന​ത് എ​ന്ന​റി​ഞ്ഞാ​ല്‍ നി​ങ്ങ​ള്‍ ഞെ​ട്ടു​മെ​ന്നും ന​ടി പ​റ​യു​ന്നു. അ​ത് അ​ത്ര​ത്തോ​ളം അ​തി​ശ​യ​ക​ര​മാ​ണ്. അ​ദ്ദേ​ഹം ഇ​തു​വ​രെ ചെ​യ്യാ​ത്ത ത​ര​ത്തി​ലു​ള്ള ഒ​രു ക​ഥാ​പാ​ത്ര​മാ​ണ​തെ​ന്നും പാ​ർ​വ​തി കൂ​ട്ടി​ച്ചേ​ർ​ത്തു.

താ​ന്‍ വി​ശ്വ​സി​ക്കു​ന്ന ജെ​ന്‍​ഡ​ര്‍ പൊ​ളി​റ്റി​ക്‌​സി​നോ​ടും രാ​ഷ്‌​ട്രീ​യ​ത്തോ​ടും നീ​തി പു​ല​ര്‍​ത്തു​ന്ന​താ​ണ് പു​ഴു എ​ന്ന സി​നി​മ​യു​ടെ ക​ഥ​യും തി​ര​ക്ക​ഥ​യു​മെ​ന്നും ന​ടി പ​റ​ഞ്ഞു.