ആ ​സീ​ൻ ഞാ​ൻ ചെ​യ്യി​ല്ലെ​ന്നു പ​റ​ഞ്ഞ​പ്പോ​ൾ വേ​റെ ആ​ളെ വ​ച്ച് ചെ​യ്തു

05:02 PM Mar 18, 2021 | Deepika.com

സ​ലിം​കു​മാ​ർ, ക​ലാ​ഭ​വ​ൻ മ​ണി, കൊ​ച്ചി​ൻ ഹ​നീ​ഫ, ഹ​രി​ശ്രീ അ​ശോ​ക​ൻ എ​ന്നിവ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തി​യ ചി​ത്ര​മാ​ണ് ബാം​ബു ബോ​യ്സ്. കോ​മ​ഡി​ക്ക് പ്രാ​ധാ​ന്യം ന​ല്കി​ക്കൊ​ണ്ടു​ള്ള ചി​ത്ര​ത്തി​ൽ കാ​ട്ടു​മ​നു​ഷ്യ​രു​ടെ വേ​ഷ​ത്തി​ലാ​ണ് നാ​ൽ​വ​രും എ​ത്തി​യ​ത്. വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം ചി​ത്ര​ത്തെ​ക്കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് സ​ലിം​കു​മാ​ർ.

സി​നി​മ​യി​ലെ ഒ​രു വ​ള്‍​ഗ​ര്‍ സീ​നി​ല്‍ അ​ഭി​ന​യി​ക്കി​ല്ലെ​ന്ന് സം​വി​ധാ​യ​ക​നോ​ട് പ​റ​ഞ്ഞ​പ്പോ​ൾ ത​നി​ക്ക് പ​ക​രം വേ​റൊ​രു ന​ട​നെ വെ​ച്ചാ​ണ് ആ ​ഷോ​ട്ട് പി​ന്നീ​ട് എ​ടു​ത്ത​തെ​ന്ന് സ​ലിം​കു​മാ​ർ പ​റ​ഞ്ഞു.

"സ​ത്യ​സ​ന്ധ​മാ​യി മ​റു​പ​ടി പ​റ​യാം. ആ ​സി​നി​മ​യി​ല്‍ ഐ​സ്‌​ക്രീം ക​ഴി​ക്കു​ന്ന ഒ​രു സം​ഭ​വം ഉ​ണ്ട്. അ​ത് ഞാ​ന്‍ ആ​യി​രു​ന്നു ചെ​യ്യേ​ണ്ടി​യി​രു​ന്ന​ത്. അ​ത് ഞാ​ന്‍ ചെ​യ്യി​ല്ല എ​ന്ന് പ​റ​ഞ്ഞു. ഐ​സ്‌​ക്രീം ക​ഴി​ക്കു​ന്ന​തും വെ​ളി​ക്കി​രി​ക്കു​ന്ന​തു​മെ​ല്ലാം കൂ​ടെ ലി​ങ്ക് ചെ​യ്ത ഒ​രു വ​ള്‍​ഗ​ര്‍ സീ​ൻ. ഞാ​ന്‍ അ​തി​നെ എ​തി​ര്‍​ത്തു. പ​ക്ഷേ ആ ​ഷോ​ട്ട് വേ​റെ ഒ​രു ന​ട​നെ വെ​ച്ചു എ​ടു​ത്തു.'- സ​ലിം​കു​മാ​ർ പ​റ​ഞ്ഞു.

ഒ​രു ന​ട​ന്‍ വെ​റും ടൂ​ള്‍ മാ​ത്ര​മാ​ണ്. ന​ട​ന്‍ ഒ​രു കാ​ര്യം അ​ഭി​ന​യി​ച്ചി​ല്ലെ​ങ്കി​ല്‍ പൈ​സ വാ​ങ്ങി​ച്ചു​കൊ​ണ്ട് ഷൂ​ട്ടിം​ഗ് ത​ട​സ​പ്പെ​ടു​ത്തി എ​ന്ന് പ​റ​ഞ്ഞ് നി​യ​മ​പ​ര​മാ​യി ന​ട​പ​ടി എ​ടു​ക്കാം. ന​ട​ന്‍റെ ചെ​റു​ത്തു​നി​ല്‍​പ്പു​ക​ള്‍​ക്ക് ഒ​രു പ​രി​ധി​യു​ണ്ടെ​ന്നും താ​രം കൂ​ട്ടി​ച്ചേ​ർ​ത്തു.