ഓട്ടോയിൽ വോട്ടുതേടി കമൽ ഹാസൻ

11:52 PM Mar 16, 2021 | Deepika.com

ഓ​ട്ടോ​യി​ൽ വോ​ട്ട് തേ​ടി ന​ട​നും മ​ക്ക​ൾ നീ​തി മ​യ്യം സ്ഥാ​നാ​ർ​ഥി കൂ​ടി​യാ​യ ക​മ​ൽ ഹാ​സ​ൻ. കോ​യ​ന്പ​ത്തൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലാ​ണ് ക​മ​ൽ ജ​ന​വി​ധി തേ​ടു​ന്ന​ത്. ഇന്നാണ് വോട്ട് തേടി കമൽ ഹാസൻ ഓട്ടോയിൽ കറങ്ങിയത്. ഞാ​യ​റാ​ഴ്ച പ്ര​ചാ​ര​ണം ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ക​മ​ലി​ന്‍റെ കാ​ർ ഒ​രാ​ൾ ത​ക​ർ​ത്തി​രു​ന്നു.

ക​മ​ലി​ന്‍റെ കാ​റി​ന്‍റെ ചി​ല്ല് അ​ക്ര​മി ത​ക​ർ​ത്ത​താ​യും ഇ​യാ​ളെ പി​ടി​ച്ച് പൊ​ലീ​സി​ൽ ഏ​ൽ​പി​ച്ച​താ​യും മ​ക്ക​ൾ നീ​തി മ​യ്യം നേ​താ​വും റി​ട്ട. ഐ​പി​എ​സ് ഓ​ഫി​സ​റു​മാ​യ എ.​ജി. മൗ​ര്യ ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ചു. ത​മി​ഴ്‌​നാ​ട്ടി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ന​വി​ധി തേ​ടു​ന്ന സ്ഥാ​നാ​ർ​ത്ഥി​ക​ളി​ലെ സ​മ്പ​ന്ന​രി​ൽ മു​ന്നി​ൽ ക​മ​ൽ ഹാ​സ​നാ​ണ്. 176.9 കോ​ടി​യു​ടെ സ്വ​ത്താ​ണ് താ​ര​ത്തി​നു​ള്ള​ത്. 154 സീ​റ്റി​ലാ​ണ് മ​ക്ക​ൾ നീ​തി മ​യ്യം മ​ത്സ​രി​ക്കു​ന്ന​ത്.