ധ്യാ​നും അ​ജു​വും വീ​ണ്ടും; പൗ​ഡ​ർ ആ​രം​ഭി​ക്കു​ന്നു

05:15 PM Mar 15, 2021 | Deepika.com

ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ, അ​ജു വ​ർ​ഗീ​സ് എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ന​വാ​ഗ​ത​നാ​യ രാ​ഹു​ൽ ക​ല്ലു സം​വി​ധാ​നം ചെ​യ്യു​ന്ന പൗ​ഡ​ർ സിൻസ് 1905 എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ഏ​പ്രി​ൽ ആ​ദ്യ​വാ​രം ആ​രം​ഭി​ക്കു​ന്നു.

കോ​ഴി​ക്കോ​ടി​ന്‍റെ ഗ്രാ​മ​പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ന​ത്തെ പു​തി​യ ത​ല​മു​റ​യു​ടെ ക​ഥ ന​ർ​മ​ത്തി​ന്‍റെ മേ​മ്പൊ​ടി​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​മാ​ണ് പൗ​ഡ​ർ. അ​ജു​വി​നും ധ്യാ​നി​നും പു​റ​മേ സൈ​ജു കു​റു​പ്പ്, സു​ധീ​ഷ്, ഹ​രീ​ഷ് ക​ണാ​ര​ൻ, ത​ങ്ക​ച്ച​ൻ വി​തു​ര എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു.

മ​നാ​ഫി​ന്‍റേ​താ​ണ് ര​ച​ന. മ​നു മ​ഞ്ജി​ത്തി​ന്‍റെ വ​രി​ക​ൾ​ക്ക് അ​രു​ൺ മു​ര​ളീ​ധ​ര​ൻ ഈ​ണം പ​ക​ർ​ത്തി​രി​ക്കു​ന്നു. മു​ക്കം, തി​രു​വ​മ്പാ​ടി ഭാ​ഗ​ങ്ങ​ളി​ലാ​യി ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ന്ന പൗ​ഡ​ർ‌ ഫ​ൺ ടാ​സ്റ്റി​ക്ക് റി​ലീ​സ് ആ​ണ് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കു​ന്ന​ത്.