പ്രിയങ്ക ചോപ്രയെക്കുറിച്ച് വാചാലനായി ഭർത്താവും ഗായകനുമായ നിക് ജോനാസ്. ഒരു യഥാര്‍ഥ വ്യക്തിയാണെങ്കില്‍ അയാളുമായി നമുക്കൊരു മാജിക്കല്‍ കണക്ഷന് അനുഭവപ്പെടുമെന്നും അക്കാര്യത്തില്‍ തങ്ങള്‍ വളരെയേറെ ഭാഗ്യമുള്ളവരാണെന്നും നിക് പറയുന്നു.
വിവാഹത്തിന് മുമ്പു തന്നെ തങ്ങള്‍ക്ക് പരസ്പരം നന്നായി അറിയാമായിരുന്നുവെന്നും സുഹൃത്തുക്കള്‍ എന്ന രീതിയിലുള്ള ആത്മബന്ധമാണ് തങ്ങള്‍ തമ്മിലുള്ള ബന്ധം ഏറ്റവും കൂടുതല്‍ മനോഹരമാക്കുന്നതെന്നും നിക് കൂട്ടിച്ചേർത്തു.
"വിവാഹശേഷമുള്ള സംഭവബഹുലമായ ആദ്യ കുറച്ച് വര്‍ഷങ്ങളിലൂടെയാണ് ഇപ്പോള്‍ കടന്ന് പോവുന്നത്. എപ്പോഴും ആശ്രയിക്കാന്‍ പറ്റുന്ന മികച്ചൊരു ജീവിത പങ്കാളിയെ കിട്ടിയതില്‍ ഞാന്‍ വളരെയേറെ അനുഗ്രഹിക്കപ്പെട്ടിരിക്കുകയാണ്. അവള്‍ക്കും അങ്ങനെ തന്നെയാണെന്നാണ് എന്റെ പ്രതീക്ഷ...'- നിക് ജോനാസ് പറയുന്നു.
പ്രിയങ്കയുമായി ഒരു മാജിക്കൽ കണക്ഷൻ ഉണ്ട്
04:04 PM Mar 15, 2021 | Deepika.com