ദൃ​ശ്യം വി​സ്മ​യി​പ്പി​ക്കു​ന്നു; അ​ഭി​ന​ന്ദ​ന​വു​മാ​യി രാ​ജ​മൗ​ലി

12:04 PM Mar 14, 2021 | Deepika.com

ദൃ​ശ്യം-2​ന് അ​ഭി​ന​ന്ദ​ന​വു​മാ​യി ബാ​ഹു​ബ​ലി സം​വി​ധാ​യ​ക​ൻ എ​സ് എ​സ് രാ​ജ​മൗ​ലി. ജീ​ത്തു ജോ​സ​ഫി​നെ ഫോ​ണി​ൽ കൂ​ടി മെ​സേ​ജ് അ​യ​ച്ചാ​ണ് രാ​ജ​മൗ​ലി അ​ഭിന​ന്ദ​നം അ​റി​യി​ച്ച​ത്. ദൃ​ശ്യം 2 കു​റ​ച്ചു ദി​വ​സം മു​ന്പ് ക​ണ്ടെ​ന്നും തു​ട​ർ​ന്നാ​ണ് താ​ൻ ദൃ​ശ്യ​ത്തി​ന്‍റെ ആ​ദ്യ ഭാ​ഗം ക​ണ്ടതെ​ന്നും രാ​ജ​മൗ​ലി പ​റ‍​യു​ന്നു. സി​നി​മ​യി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രെ​ല്ലാം വി​സ്മ​യി​പ്പി​ക്കു​ന്ന പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വ​ച്ച​ത്.

പ​ക്ഷെ അ​തി​ലും മി​ക​ച്ച​ത് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ​യാ​ണ്. അ​ത് ലോ​കോ​ത്ത​ര നി​ല​വാ​രം പു​ല​ർ​ത്തു​ന്ന​താ​ണ്. ഇ​ത്ത​രം മാ​സ്റ്റ​ർ​പീ​സു​ക​ൾ ഇ​നി​യും താ​ങ്ക​ളി​ൽ നി​ന്നു പ്ര​തീ​ക്ഷി​ക്കു​ന്നെ​ന്ന് പ​റ​ഞ്ഞാ​ണ് രാ​ജ​മൗ​ലി കു​റി​പ്പ് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. രൗ​ജ​മൗ​ലി​യു​ടെ മെ​സേ​ജി​ന്‍റെ സ്ക്രീ​ൻ ഷോ​ട്ട് ജീ​ത്തു​ജോ​സ​ഫ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

Thank you Rajamouli sir... I am honored...you made my day.

Posted by Jeethu Joseph on Saturday, 13 March 2021