"ദി പ്രീസ്റ്റ്' പ്രസ് മീറ്റിൽ മമ്മൂട്ടി സംസാരിക്കുന്നത് നോക്കിക്കേട്ടുകൊണ്ടിരിക്കുന്ന നിഖിലയുടെ ചിത്രം ഏറ്റെടുത്ത് ആരാധകർ. പറഞ്ഞിട്ട് കാര്യം ഇല്ല... ആരായാലും ഇങ്ങനെ നോക്കി ഇരുന്നു പോകും, നേരിട്ട് കണ്ട ആൺകുട്ടികൾ കണ്ണെടുക്കില പിന്നെ പെങ്കുട്ട്യേളെ കാര്യം പറയണോ, കണ്ണ് വെക്കെലെ ചേച്ചി ഞങ്ങടെ ജീവൻ ആണ്, സ്പാർക് നോക്കി നടന്നത് ദുൽഖർ. സ്പാർക് കിട്ടിയത് മമ്മുക്കയ്ക്... തുടങ്ങിയ കമന്റുകളുമായാണ് ആരാധകർ ചിത്രത്തെ സ്വീകരിച്ചത്. സാനിയായ്ക്ക് മമ്മൂട്ടിയെ കാണാൻ അൽപം സൗകര്യം ചെയ്തു കൊടുക്കണമെന്ന അഭ്യർത്ഥനയും ചിലർ നിഖിലയോട് നടത്തുന്നുണ്ട്.
നിഖിലയുടെ ചിത്രങ്ങൾ വച്ച് സോഷ്യൽ മീഡിയയിൽ നിരവധി ട്രോളുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. ട്രോൾ ഫോട്ടോ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്താണ് നിഖില ട്രോളുകൾ സ്വീകരിച്ചത്. "എന്നെ കൊല്ലരുതെന്ന്' പറഞ്ഞ് നടി ഐശ്വര്യ ലക്ഷ്മിയും നിഖിലയെ ട്രോളുന്ന ചിത്രം പങ്കുവച്ചിട്ടുണ്ട്.
Ikka! ♥️
Posted by Nikhila Vimal on Friday, 12 March 2021