അ​ത് എ​നി​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട സി​നി​മ, പ​ക്ഷേ അ​പ്ര​തീ​ക്ഷി​ത പ​രാ​ജ​യം നേ​രി​ട്ടു

03:45 PM Mar 12, 2021 | Deepika.com

മ​ല​യാ​ള​ത്തി​ല്‍ പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​ങ്ക​ര​നാ​യ താ​ര​മാ​ണ് ലാ​ലു അ​ല​ക്സ്. സൂ​പ്പ​ര്‍​താ​ര​ങ്ങ​ളു​ടെ​യും യു​വ​താ​ര​ങ്ങ​ളു​ടെ​യു​മൊ​പ്പം നി​ര​വ​ധി സി​നി​മ​ക​ളി​ലാ​ണ് അ​ദ്ദേ​ഹം അ​ഭി​ന​യി​ച്ച​ത്. സ​ഹ​ന​ട​നാ​യും വി​ല്ല​ന്‍ റോ​ളു​ക​ളി​ലും ലാ​ലു അ​ല​ക്സ് തി​ള​ങ്ങി​യി​രു​ന്നു.

ഏ​തു ക​ഥാ​പാ​ത്ര​മാ​യാ​ലും ത​ന്‍റെ അ​ഭി​ന​യ​മി​ക​വു​കൊ​ണ്ട് താ​രം മി​ക​വു​റ്റ​താ​ക്കാ​റു​ണ്ട്. ക​ഴി​ഞ്ഞ വ​ര്‍​ഷ​മാ​ദ്യം പു​റ​ത്തി​റ​ങ്ങി​യ ‘വ​ര​നെ ആ​വ​ശ്യ​മു​ണ്ട്’ ആ​യി​രു​ന്നു ലാ​ലു അ​ല​ക്സി​ന്‍റെ ഒ​ടു​വി​ല്‍ പു​റ​ത്തി​റ​ങ്ങി​യ ചി​ത്രം. മ​മ്മൂ​ട്ടി, മോ​ഹ​ന്‍​ലാ​ല്‍, സു​രേ​ഷ് ഗോ​പി ഉ​ള്‍​പ്പെ​ടെ മോ​ളി​വു​ഡി​ലെ മി​ക്ക താ​ര​ങ്ങ​ള്‍​ക്കൊ​പ്പ​വും സി​നി​മ​ക​ള്‍ ചെ​യ്ത താ​ര​മാ​ണ് ലാ​ലു അ​ല​ക്സ്.

അ​തേ​സ​മ​യം സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മൂ​ലം ഇ​ട​യ്ക്കു​വ​ച്ചു നി​ന്നു​പോ​യ ഒ​രു ജ​യ​റാം ചി​ത്ര​ത്തെ​ക്കു​റി​ച്ച് ലാ​ലു അ​ല​ക്സ് ഒ​രി​ക്ക​ല്‍ മ​ന​സ് തു​റ​ന്നി​രു​ന്നു. അ​പ്ര​തീ​ക്ഷി​ത ബോ​ക്സോ​ഫീ​സ് പ​രാ​ജ​യ​മാ​ണ് ആ ​ചി​ത്രം ഏ​റ്റു​വാ​ങ്ങി​യ​ത്. വി​നോ​ദ സി​നി​മ എ​ന്ന നി​ല​യി​ല്‍ തി​യ​റ്റ​റു​ക​ളി​ല്‍ വ​ലി​യ വി​ജ​യം നേ​ടാ​ന്‍ അ​ര്‍​ഹ​ത​യു​ള​ള ഒ​രു ചി​ത്ര​മാ​യി​രു​ന്നു അ​ത്.

ഞാ​ന്‍ ചെ​യ്ത വി​നോ​ദ സി​നി​മ​ക​ളി​ല്‍ ഒ​ന്നാ​യി​രു​ന്നു ജ​യ​റാം നാ​യ​ക​നാ​യ ഞാ​ന്‍ സ​ല്‍​പ്പേ​ര് രാ​മ​ന്‍​കു​ട്ടി. അ​നി​ല്‍ ബാ​ബു സം​വി​ധാ​നം ചെ​യ്ത ആ ​സി​നി​മ​യി​ല്‍ എ​നി​ക്ക് ന​ല്ലൊ​രു വേ​ഷ​മാ​യി​രു​ന്നു. സ​ല്‍​പ്പേ​ര് രാ​മ​ന്‍​കു​ട്ടി ഇ​ന്നും ടി​വി​യി​ല്‍ കാ​ണി​ക്കു​മ്പോ​ള്‍ എ​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ പു​തി​യ കാ​ല​ഘ​ട്ട​ത്തി​ലെ പ്രേ​ക്ഷ​ക​രും കൈ​യ​ടി​ച്ച് സ്വീ​ക​രി​ക്കു​ന്നു​ണ്ട്. പ​ക്ഷേ, ആ ​ചി​ത്രം അ​ന്ന് തി​യ​റ്റ​റി​ല്‍ വേ​ണ്ട​ത്ര വി​ജ​യി​ച്ചി​ല്ല.

ന​ന്നാ​യി ഓ​ടേ​ണ്ട ഒ​രു കൊ​മേ​ഴ്സ്യ​ല്‍ സി​നി​മ​യാ​യി​രു​ന്നു അ​ത്. വി​നോ​ദ സി​നി​മ എ​ന്ന നി​ല​യി​ല്‍ ന​ല്ല ഒ​രു സ​ബ്ജ​ക്ട് ആ​യി​രു​ന്നു ആ ​ചി​ത്രം പ്രേ​ക്ഷ​ക​രു​മാ​യി പ​ങ്കു​വ​ച്ച​ത്. അ​തി​നു ചി​ല സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ള്‍ ഉ​ണ്ടാ​യ​പ്പോ​ള്‍ സി​നി​മ ഇ​ട​യ്ക്കു​വ​ച്ചു നി​ന്നു​പോ​യി. പി​ന്നീ​ട് അ​തൊ​ക്കെ പ​രി​ഹ​രി​ച്ചു വ​ള​രെ വൈ​കി​യാ​ണ് അ​ത് റി​ലീ​സി​നെ​ത്തു​ന്ന​ത്. അ​പ്പോ​ഴേ​ക്കും അ​തി​ന്‍റെ ഒ​രു ലൈ​വ് ഫീ​ല്‍ ന​ഷ്ട​മാ​യി.

സ​ല്‍​പ്പേ​ര് രാ​മ​ന്‍​കു​ട്ടി​യി​ലെ സീ​ന്‍ ചെ​യ്തു ക​ഴി​യു​ന്ന സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ല്‍ ജ​യ​റാം എ​ന്നോ​ടു പ​റ​യു​മാ​യി​രു​ന്നു. ചേ​ട്ട​ന്‍റെ ക​ഥാ​പാ​ത്രം അ​ത്ര​ത്തോ​ളം ഹി​റ്റ് ആ​കു​മെ​ന്ന്. എ​ന്‍റെ സി​നി​മ ജീ​വി​ത​ത്തി​ല്‍ ത​ന്നെ മ​റ​ക്കാ​ന്‍ ക​ഴി​യാ​ത്ത ഒ​രു സി​നി​മ ത​ന്നെ​യാ​യി​രു​ന്നു സ​ല്‍​പ്പേ​ര് രാ​മ​ന്‍​കു​ട്ടി- അ​ഭി​മു​ഖ​ത്തി​ല്‍ ലാ​ലു അ​ല​ക്സ് പ​റ​ഞ്ഞു.

2004ല്‍ ​പു​റ​ത്തി​റ​ങ്ങി​യ സ​ല്‍​പ്പേ​ര് രാ​മ​ന്‍​കു​ട്ടി​യി​ല്‍ ഗാ​യ​ത്രി ജ​യ​രാ​മ​ന്‍ ആ​ണ് ജ​യ​റാ​മി​ന്‍റെ നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ച​ത്.