നടനും സംവിധായകനുമായി തിളങ്ങിയ പൃഥ്വിരാജ് സുകുമാരൻ ആദ്യമായി അവതാരകനാകുന്നു. സൂര്യ ടിവി ഉടൻ ആരംഭിക്കാൻ പോകുന്ന മാസ്റ്റർ ഷെഫ് ഷോയിലൂടെയാണ് താരം അവതാരകനാകുന്നത്.
പ്രമുഖ നിർമാണ കമ്പനി ആയ ബാനിജയ് ആണ് സൗത്ത് ഇന്ത്യയിലെ ആദ്യ മാസ്റ്റർ ഷെഫ് പരിപാടി ഒരുക്കുന്നത്. ലോക ടെലിവിഷൻ പ്രേക്ഷകർക്ക് വിരുന്നൊരുക്കിയിട്ടുള്ള ബാനിജയ് പ്രൊഡക്ഷൻ ആണ് ബിഗ് ബ്രദർ, ഡീൽ ഓർ നോ ഡീൽ, ഫിയെർ ഫാക്ടർ തുടങ്ങിയ ഇന്റർനാഷണൽ ഷോകളുടെ പിന്നിൽ...
മലയാളത്തിൽ പൃഥ്വിരാജ് സുകുമാരൻ അവതാരകനാകുമ്പോൾ തമിഴിൽ വിജയ് സേതുപതിയും തെലുഗുവിൽ വെങ്കടേഷ് ദഗുബട്ടിയും കന്നഡയിൽ കിച്ച സുധീപ് അവതാരകനായി എത്തും. ഉടനെ തന്നെ സൂര്യ ടിവിയിലൂടെ ഈ പരിപാടി പ്രേക്ഷകർക്ക് കാണാം.
പൃഥ്വിരാജ് ആദ്യമായി ടിവി അവതാരകനാകുന്നു; ഒരുങ്ങുന്നത് വൻ പരിപാടി
05:27 PM Mar 10, 2021 | Deepika.com