മൈ​ന ആ​കേ​ണ്ടി​യി​രു​ന്ന​ത് അ​നു​ശ്രീ! പ​ക്ഷേ സം​ഭ​വി​ച്ച​ത്..

04:44 PM Mar 10, 2021 | Deepika.com

മ​ല​യാ​ള സി​നി​മ​യി​ല്‍ ശ്ര​ദ്ധേ​യ​ങ്ങ​ളാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ടം നേ​ടി​യെ​ടു​ത്ത ന​ടി​യാ​ണ് അ​നു​ശ്രീ. ആ​ക്‌​ഷ​ന്‍ ക​ഥാ​പാ​ത്ര​ങ്ങ​ള്‍ പോ​ലും ത​നി​ക്ക് വ​ഴ​ങ്ങു​മെ​ന്ന് തെ​ളി​യി​ച്ച ന​ടി​യാ​ണ് അ​നു​ശ്രീ. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും സ​ജീ​വ​മാ​ണ് താ​രം.

പു​ലി​മു​രു​ക​നി​ല്‍ മോ​ഹ​ൻ​ലാ​ലി​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ഭാ​ര്യ​യു​ടെ റോ​ള്‍ ചെ​യ്യാ​നു​ള്ള അ​വ​സ​രം ന​ഷ്ട​പ്പെ​ട്ട​തി​നെ​ക്കു​റി​ച്ച് അ​നു​ശ്രീ ഒ​രി​ക്ക​ല്‍ തു​റ​ന്നു പ​റ​ഞ്ഞി​രു​ന്നു. ഒ​രു മാ​ധ്യ​മ​ത്തി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ത​നി​ക്ക് ആ ​വേ​ഷം ചെ​യ്യാ​ന്‍ ക​ഴി​യാ​ഞ്ഞ​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് അ​നു​ശ്രീ തു​റ​ന്നു പ​റ​ഞ്ഞ​ത്.

പു​ലി​മു​രു​ക​നി​ല്‍ ലാ​ലേ​ട്ട​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ഭാ​ര്യ​യു​ടെ റോ​ള്‍ ചെ​യ്യാ​നു​ള്ള അ​വ​സ​രം ആ​ദ്യം ല​ഭി​ച്ച​ത് എ​നി​ക്കാ​യി​രു​ന്നു. എ​ന്നാ​ല്‍ ആ ​സ​മ​യം എ​ന്‍റെ കൈ​ക്ക് ഒ​രു സ​ര്‍​ജ​റി ക​ഴി​ഞ്ഞി​രു​ന്ന​തി​നാ​ല്‍ അ​തി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ സാ​ധി​ക്കാ​തെ വ​രി​ക​യാ​യി​രു​ന്നു.

ക​മാ​ലി​നി മു​ഖ​ര്‍​ജി ചെ​യ്ത മൈ​ന എ​ന്ന ആ ​വേ​ഷം പി​ന്നീ​ട് ഓ​രോ ത​വ​ണ ടെ​ലി​വി​ഷ​നി​ല്‍ കാ​ണു​മ്പോ​ഴും അ​ത് ഞാ​ന്‍ ചെ​യ്യേ​ണ്ടി​യി​രു​ന്ന​ത് ഞാ​ന്‍ ആ​യി​രു​ന്നി​ല്ലേ എ​ന്നോ​ര്‍​ത്ത് ഉ​ള്ളി​ല്‍ വി​ഷ​മം തോ​ന്നാ​റു​ണ്ട്. അ​തു പോ​ലെ പു​ലി​മു​രു​ക​നി​ലെ ക​മാ​ലി​നി​യു​ടെ രം​ഗ​ങ്ങ​ള്‍ ഞാ​ന്‍ പ​ല​പ്പോ​ഴും അ​ഭി​ന​യി​ച്ചും നോ​ക്കാ​റു​ണ്ടാ​യി​രു​ന്നു.

സി​നി​മ​യി​ല്‍ വ​ന്ന് മൂ​ന്നോ നാ​ലോ വ​ര്‍​ഷം ക​ഴി​ഞ്ഞ​പ്പോ​ള്‍ ഉ​ണ്ടാ​യ കൈ​യു​ടെ ആ ​സ​ര്‍​ജ​റി എ​നി​ക്ക് വീ​ണ്ടും വെ​ള്ളി​ത്തി​ര​യി​ല്‍ തു​ട​രാ​ന്‍ ക​ഴി​യു​മോ എ​ന്ന സം​ശ​യ​വും ഉ​ള്ളി​ല്‍ ജ​നി​പ്പി​ച്ചി​രു​ന്നു. കൈ​യു​ടെ ച​ല​ന​ശേ​ഷി പ​ഴ​യ​തു പോ​ലെ ആ​കു​മോ എ​ന്നാ​യി​രു​ന്നു ഭ​യം മു​ഴു​വ​ന്‍.

സ​ര്‍​ജ​റി​ക്കു ശേ​ഷം പൂ​ര്‍​ണ​മാ​യി വി​ശ്ര​മി​ച്ച​ത് ലോ​ണെ​ടു​ത്ത് വീ​ട് പ​ണി ക​ഴി​പ്പി​ച്ച സ​മ​യ​ത്താ​യി​രു​ന്നു. ജീ​വി​ത​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ മാ​ന​സി​ക സം​ഘ​ര്‍​ഷം നേ​രി​ട്ട സ​ന്ദ​ര്‍​ഭം കൂ​ടി​യാ​ണ് അ​തെ​ന്നും അ​നു​ശ്രീ പ​റ​യു​ന്നു.