മ​റ്റൊ​രാ​ൾ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തി​ൽ എ​നി​ക്ക് ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ല; ഞാ​ൻ പൃ​ഥ്വി​രാ​ജി​ന്‍റെ ആ​രാ​ധി​ക

07:17 PM Mar 09, 2021 | Deepika.com

‘ഞാ​ൻ ആ​രെ​യും കു​റ്റം പ​റ​ഞ്ഞി​ട്ടി​ല്ല, ദ​യ​വ് ചെ​യ്ത് എ​ന്നെ ഇ​തി​ൽ നി​ന്നും ഒ​ഴി​വാ​ക്കൂ. ഞാ​ൻ പൃ​ഥ്വി​രാ​ജി​ന്‍റെ വ​ലി​യ ആ​രാ​ധി​ക​യാ​ണ് ഈ ​നാ​ട​ക​ത്തി​ൽ എ​നി​ക്ക് പ​ങ്കി​ല്ല. മ​റ്റൊ​രാ​ൾ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തി​ൽ എ​നി​ക്ക് ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ല. ഞാ​നി​പ്പോ​ൾ പോ​ണ്ടി​ച്ചേ​രി​യി​ലാ​ണ്. അ​നാ​വ​ശ്യ വി​വാ​ദ​ങ്ങ​ളി​ലേ​ക്ക് വ​ലി​ച്ചി​ഴ​യ്ക്ക​രു​ത് .’ ഇ​ൻ​സ്റ്റ​ഗ്രം സ്റ്റോ​റി​യി​ൽ ന​ടി അ​ഹാ​ന കൃ​ഷ്ണ പ​റ​യു​ന്നു.

പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​കു​ന്ന ഭ്ര​മം സി​നി​മ​യി​ൽ നി​ന്നും അ​ഹാ​ന​യെ ഒ​ഴി​വാ​ക്കി​യ​ത് രാ​ഷ്ട്രീ​യ കാ​ര​ണ​ങ്ങ​ൾ കൊ​ണ്ടാ​ണെ​ന്ന് ആ​രോ​പ​ണം വി​വാ​ദ​മാ​യ​തോ​ടെ​യാ​ണ് അ​ഹാ​ന​യും നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി രം​ഗ​ത്തെ​ത്തി​യ​ത്. എ​ന്‍റെ ചി​ത്രം വ​ച്ചു വ​രു​ന്ന വാ​ര്‍​ത്ത​ക​ള്‍ ദ​യ​വ് ചെ​യ്ത് ത​ള​ളി​ക്ക​ള​യു​ക. ഭ്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​ന്ന​തെ​ല്ലാം പ്രൊ​ഫ​ഷ​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും താ​രം വ്യ​ക്ത​മാ​ക്കു​ന്നു.

പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​കു​ന്ന ഭ്ര​മം സി​നി​മ​യി​ൽ നി​ന്നും അ​ഹാ​ന​യെ ഒ​ഴി​വാ​ക്കി​യ​ത് രാ​ഷ്ട്രീ​യ കാ​ര​ണ​ങ്ങ​ൾ കൊ​ണ്ട​ല്ലെ​ന്ന് സി​നി​മ​യു​ടെ നി​ർ​മാ​താ​ക്ക​ളാ​യ ഓ​പ്പ​ൺ ബു​ക്ക് പ്രൊ​ഡ​ക്‌​ഷ​ൻ​സും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അ​ഹാ​ന​യെ സി​നി​മ​യി​ൽ നി​ന്നും നീ​ക്കി​യ​ത് രാ​ഷ്ട്രീ​യ നി​ല​പാ​ടു​ക​ൾ മു​ൻ​നി​ർ​ത്തി​യാ​ണെ​ന്ന വാ​ർ​ത്ത ശ്ര​ദ്ധ​യി​ൽ പെ​ട്ടെ​ന്നും ഈ ​വാ​ർ​ത്ത​യി​ൽ ഉ​ദ്ദേ​ശി​ച്ച ചി​ത്രം ഞ​ങ്ങ​ൾ നി​ർ​മി​ച്ച ഭ്ര​മം എ​ന്ന സി​നി​മ​യാ​ണെ​ങ്കി​ൽ ആ ​ആ​രോ​പ​ണ​ത്തെ ശ​ക്ത​മാ​യി എ​തി​ർ​ക്കു​ന്നു​വെ​ന്നും ഓ​പ്പ​ൺ ബു​ക്ക് പ്രൊ​ഡ​ക്‌​ഷ​ൻ​സി​ന്‍റെ പ്ര​സ്താ​വ​ന​യി​ൽ വ്യക്തമാക്കി‍യിരുന്നു.