ഇ​നി മാ​റി​ല്ല, മാ​ര്‍​ച്ച് 11ന് ​ദി പ്രീ​സ്റ്റ് എ​ത്തു​മെ​ന്ന് മ​മ്മൂ​ട്ടി

06:10 PM Mar 08, 2021 | Deepika.com

മ​മ്മൂ​ട്ടി​യും മ​ഞ്ജു വാ​ര്യ​രും ആ​ദ്യ​മാ​യി ഒ​രു​മി​ച്ചെ​ത്തു​ന്ന ദി ​പ്രീ​സ്റ്റ് മാ​ര്‍​ച്ച് 11ന് ​റി​ലീ​സ് ചെ​യ്യും. സം​സ്ഥാ​ന​ത്ത് സെ​ക്ക​ന്‍റ് ഷോ ​അ​നു​വ​ദി​ച്ച​തി​ന്‍റെ പി​ന്നാ​ലെ​യാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​ഖ്യാ​പ​നം. ത്രി​ല്ല​ര്‍ ഗ​ണ​ത്തി​ലു​ള്ള സി​നി​മ ന​വാ​ഗ​ത​നാ​യ ജോ​ഫി​ൻ .ടി.​ചാ​ക്കോ​യാ​ണ് സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ആ​ന്റോ ജോ​സ​ഫ് ഫി​ലിം ക​മ്പ​നി​യും ആ​ര്‍ ഡി ​ഇ​ല്യു​മി​നേ​ഷ​ന്‍​സും ചേ​ര്‍​ന്നാ​ണ് നി​ര്‍​മ്മാ​ണം.

മ​മ്മൂ​ട്ടി​ക്കും മ​ഞ്ജു വാ​ര്യ​ര്‍​ക്കു​മൊ​പ്പം കൈ​ദി ഫെ​യിം ബേ​ബി മോ​ണി​ക്ക, നി​ഖി​ല വി​മ​ല്‍, ശ്രീ​നാ​ഥ് ഭാ​സി, മ​ധു​പാ​ല്‍,ജ​ഗ​ദീ​ഷ്, എ​ന്നി​വ​രും ദ ​പ്രീ​സ്റ്റി​ലു​ണ്ട്. സെ​ക്ക​ന്‍റ് ഷോ ​അ​നു​വ​ദി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് പ്രീ​സ്റ്റി​ന്‍റെ റി​ലീ​സ് മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു.