മ​മ്മൂ​ട്ടി​യും പാ​ർ​വ​തിയും ആ​ദ്യ​മാ​യി സി​നി​മ​യി​ൽ ഒ​രു​മി​ക്കു​ന്നു

05:58 PM Mar 08, 2021 | Deepika.com

മ​മ്മൂ​ട്ടി​യും പാ​ർ​വ​തി തി​രു​വോ​ത്തും ആ​ദ്യ​മാ​യി ഒ​രു സി​നി​മ​യി​ൽ ഒ​രു​മി​ക്കു​ന്നു. പു​ഴു എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​നം ര​തീ​ന​യാ​ണ്. വ​നി​താ​ദി​നാ​ശം​സ​ക​ൾ എ​ന്നു പ​റ​ഞ്ഞാ​ണ് മ​മ്മൂ​ട്ടി ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പ​ങ്കു വ​ച്ചി​രി​ക്കു​ന്ന​ത്. ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ വേ​ഫെ​യ​ർ ഫി​ലിം​സും സി​ൻ - സി​ൽ സെ​ല്ലു​ലോ​യി​ഡും ചേ​ർ​ന്നാ​ണ് ചി​ത്രം എ​ത്തി​ക്കു​ന്ന​ത്. എ​സ് ജോ​ർ​ജ് ആ​ണ് ചി​ത്രം നിർമിക്കുന്നത്.

അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര മേ​ള​യു​ടെ വേ​ദി​യി​ൽ മ​മ്മൂ​ട്ടി നാ​യ​ക​നാ​യ ക​സ​ബ സി​നി​മ​യെ​ക്കു​റി​ച്ച് പാ​ർ​വ​തി ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ഏ​റെ വി​വാ​ദ​മാ​യി​രു​ന്നു. ഇ​രു​പ​ത്തി​ര​ണ്ടാ​മ​ത് കേ​ര​ള അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര മേ​ള​യു​ടെ ഓ​പ്പ​ൺ ഫോ​റ​ത്തി​നി​ടെ ആ​യി​രു​ന്നു സം​ഭ​വം. താ​ൻ ഈ ​അ​ടു​ത്ത് മ​ല​യാ​ള​ത്തി​ൽ ഒ​രു സി​നി​മ ക​ണ്ടെ​ന്നും ത​ന്‍റെ പ്ര​തി​ഭ തെ​ളി​യി​ച്ച ഒ​രു മ​ഹാ​ന​ട​ൻ ഒ​രു സീ​നി​ൽ സ്ത്രീ​ക​ളോ​ട് അ​പ​കീ​ർ​ത്തി​ക​ര​മാ​യ ഡ​യ​ലോ​ഗു​ക​ൾ പ​റ​യു​ന്ന​ത് സ​ങ്ക​ട​ക​രം ആ​ണെ​ന്നു​മാ​യി​രു​ന്നു പാ​ർ​വ​തി​യു​ടെ വി​മ​ർ​ശ​നം.

ഈ ​വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​തി​നു പി​ന്നാ​ലെ പാ​ർ​വ​തി​ക്ക് നേ​രെ വ​ലി​യ സൈ​ബ​ർ ആ​ക്ര​മ​ണം ഉ​ണ്ടാ​യി​രു​ന്നു. ക​സ​ബ വി​വാ​ദ​ത്തി​ന് ശേ​ഷം ത​നി​ക്ക് അ​വ​സ​ര​ങ്ങ​ൾ നി​ഷേ​ധി​ക്ക​പ്പെ​ട്ടെ​ന്നും പാ​ർ​വ​തി പ​റ​ഞ്ഞി​രു​ന്നു. ക​സ​ബ വി​വാ​ദ​ത്തി​ൽ താ​ൻ പ​റ​ഞ്ഞ​തി​ൽ തെ​റ്റി​ല്ലെ​ന്നും താ​ൻ ഒ​രു ന​ട​നെ​യും ആ​ക്ഷേ​പി​ച്ചി​ട്ടി​ല്ലെ​ന്നും പി​ന്നീ​ട് പാ​ർ​വ​തി പ​റ​ഞ്ഞി​രു​ന്നു.