അ​ഞ്ച് പേ​ർ മാ​ത്ര​മാ​ണ് എ​ന്നെ വി​ശ്വ​സി​ച്ച​ത്: അ​ൽ​ഫോ​ൻ​സ്

07:56 PM Mar 07, 2021 | Deepika.com

"ക​ഥ​ക​ള്‍ ചൊ​ല്ലി​ടാം' എ​ന്ന ഗാ​ന​ത്തി​നാ​യി വീ​ഡി​യോ എ​ടു​ക്കാ​ൻ 12 പേ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ന്ന് സം​വി​ധാ​യ​ക​ൻ അ​ൽ​ഫോ​ൺ​സ് പു​ത്ര​ൻ. എ​ന്നാ​ൽ ത​ന്നെ വി​ശ്വ​സി​ച്ചു, ത​ന്‍റെ പാ​ട്ടി​നെ വി​ശ്വ​സി​ച്ചു കൂ​ടെ നി​ന്ന​തു അ​ഞ്ച് പേ​ർ മാ​ത്ര​മാ​ണ്. അ​വ​ര​വ​രു​ടെ വീ​ഡി​യോ​സ് എ​ടു​ത്ത​ത് അ​വ​ർ ത​ന്നെ​യാ​ണെ​ന്നും അ​ൽ​ഫോ​ൺ​സ് പു​ത്ര​ൻ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. വി​നീ​ത് ശ്രീ​നി​വാ​സ​ൻ എ​ഴു​തി പാ​ടി​യി​രി​ക്കു​ന്ന ഗാ​ന​രം​ഗ​ത്തി​ൽ കു​ഞ്ചാ​ക്കോ ബോ​ബ​നും മ​ക​നും വി​നീ​ത് ശ്രീ​നി​വാ​സ​നും മ​ക്ക​ളും ഷ​റ​ഫു​ദ്ദീ​നും മ​ക്ക​ളും വി​ന​യ് ഫോ​ര്‍​ട്ടും മ​ക​നും കൃ​ഷ്ണ​ശ​ങ്ക​റും മ​ക്ക​ളു​മാ​ണ് അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​ത്.

നേ​രം, പ്രേ​മം എ​ന്നീ സി​നി​മ​ക​ൾ​ക്ക് ശേ​ഷം അ​ൽ​ഫോ​ൺ​സ് പു​ത്ര​ൻ ഒ​രു​ക്കു​ന്ന പു​തി​യ സി​നി​മ​യാ​യ പാ​ട്ട് പു​റ​ത്തി​റ​ങ്ങാ​നി​രി​ക്കു​ക​യാ​ണ്. 5 വ​ര്‍​ഷ​ത്തോ​ളം അ​ദ്ദേ​ഹം സം​ഗീ​ത​പ​ഠ​ന​ത്തി​ലാ​യി​രു​ന്നു. പാ​ട്ട് എ​ന്ന സി​നി​മ​യ്ക്കു​വേ​ണ്ടി​യാ​ണ് അ​ദ്ദേ​ഹം സം​ഗീ​തം പ​ഠി​ച്ച​ത്. സി​നി​മ​യി​ൽ സം​ഗീ​ത സം​വി​ധാ​നം നി​ർ‍​വ്വ​ഹി​ക്കു​ന്ന​തും അ​ൽ​ഫോ​ൺ​സ് പു​ത്ര​ൻ ത​ന്നെ​യാ​ണ്.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

ഈ ​കാ​ര്യം പ​റ​യാ​ൻ വി​ട്ടു പോ​യി . ക​ഥ​ക​ൾ ചൊ​ല്ലി​ടാം എ​ന്ന പാ​ട്ടി​ന്‍റെ വീ​ഡി​യോ ചെ​യ്യാ​ൻ വേ​ണ്ടി പ​റ​ഞ്ഞ​പ്പോ എ​ല്ലാ​വ​രും ന​ല്ല ഉ​ഷാ​റാ​യാ​ണ് ചെ​യ്ത​ത്. വി​നീ​ത് ലി​റി​ക്‌​സ് എ​ഴു​തു​ക​യും പാ​ടു​ക​യും ചെ​യ്ത​ത് കൊ​ണ്ട് ഞാ​ൻ വീ​ണ്ടും വീ​ഡി​യോ എ​ടു​ക്കാ​ൻ നി​ർ​ബ​ന്ധി​ച്ചി​ല്ല. ടോ​ട്ട​ൽ എ​നി​ക്ക് കി​ട്ടി​യ വീ​ഡി​യോ​സ് ഇ​ത്ര​യാ​ണ്.
Kunchacko Boban - 31 shots, Vineeth Sreenivasan - 98 videos (Personal), Krishna Sankar - 162 shots, Vinay Forrt - 86 shots , & Sharaf U Dheen - 36 shots .
ഞാ​ൻ Direction എ​ന്ന് പേ​ര് വെ​ച്ചെ​ങ്കി​ലും അ​വ​ര​വ​രു​ടെ വീ​ഡി​യോ​സ് എ​ടു​ത്ത​ത് അ​വ​ർ ത​ന്നെ​യാ​ണ്. എ​ല്ലാ​ർ​ക്കും final വീ​ഡി​യോ അ​യ​ച്ചു കൊ​ടു​ത്തെ​ങ്കി​ലും ആ​രും പേ​ര് വെ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ല്ല. അ​തു​കൊ​ണ്ടു ഞാ​നും അ​ത് ശ്ര​ദ്ധി​ച്ചി​ല്ല. ഇ​ത് ടീ​വി​യി​ൽ വ​രു​മ്പോ ഞാ​ൻ അ​വ​ര​വ​രു​ടെ പേ​രു​ക​ൾ ചേ​ർ​ത്ത് ഇ​റ​ക്കാ​ൻ നോ​ക്കാം. അ​വ​രോ​ടു ഫോ​ൺ വി​ളി​ച്ചു പ​റ​ഞ്ഞാ മ​തി ഇ​ത്...​പ​ക്ഷെ അ​വ​ർ​ക്ക് കി​ട്ടേ​ണ്ട പേ​ര് അ​വ​ർ ആ​വ​ശ്യ​പെ​ട്ടി​ലെ​ങ്കി​ലും ഇ​ട്ടു​കൊ​ടു​ക്ക​ണ​മെ​ന്നാ​ണ് എ​നി​ക്ക് തോ​ന്നി​യ​ത്. അ​തു​കൊ​ണ്ടാ​ണ് ഇ​ത് പ​ബ്ലി​ക് ആ​യി​ട്ട് പ​റ​യു​ന്നേ ! ! ! !
Note : 12 പേ​രോ​ട് വീ​ഡി​യോ എ​ടു​ക്കാ​ൻ ആ​വ​ശ്യ പെ​ട്ടെ​ങ്കി​ലും, എ​ന്നെ വി​ശ്വ​സി​ച്ചു, എ​ന്‍റെ പാ​ട്ടി​നെ വി​ശ്വ​സി​ച്ചു കൂ​ടെ നി​ന്ന​തു ഇ​വ​ര് 5 പേ​ര് മാ​ത്ര​മാ​ണ്.