മകനുമൊത്തുള്ള മേഘ്ന രാജിന്റെ ചിത്രം ഏറ്റെടുത്ത് ആരാധകർ. മേഘ്ന രാജ് തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഫോട്ടോ എടുക്കാൻ പെട്ടെന്ന് അവൻ തയാറായില്ല എന്ന് മേഘ്ന രാജ് പറയുന്നു.
എല്ലാ ദിവസവും ഞായറാഴ്ച പോലെ തോന്നുന്നു. എല്ലാ രാത്രിയും ശനിയാഴ്ച രാത്രി പോലെ തോന്നുന്നു!. മാതൃത്വത്തിന്റെ ചെറിയ സന്തോഷങ്ങൾ. ഞങ്ങൾ ചില രഹസ്യങ്ങളും പങ്കിടുന്നു. ജൂനിയര്‍ ചിരുവിനെയും ചിരഞ്ജീവി സര്‍ജയെയും മെന്‍ഷന്‍ ചെയ്യാന്‍ മറന്ന് പോയി. ചീകാത്ത മുടിയും ഉറക്കത്തിലുള്ള രൂപവും അവഗണിച്ചേക്കാനും മേഘ്ന രാജ് പറയുന്നു.
ചിരഞ്ജീവി സര്‍ജയുടെയും മേഘ്ന രാജിന്റെയും മകന്റെ ജനനം കുടുംബം വലിയ ആഘോഷമാക്കി മാറ്റിയിരുന്നു. ഒക്ടോബര്‍ 22 നാണ് നടി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കുന്നത്. ആശുപത്രിയില്‍ നിന്ന് തന്നെ കുഞ്ഞിന്റെ ചിത്രങ്ങൾ വൈറലായിരുന്നു. അടുത്തിടെ മകന് സിംബ എന്ന് പേരിടുകയും ചെയ്തു. മകനെ കാണാതെ ചിരഞ്ജീവി സര്‍ജ മരണത്തിലേക്ക് യാത്രയായത് എല്ലാവരെയും ദുഃഖത്തിലാഴ്ത്തിയിരുന്നു.
"എല്ലാ ദിവസവും ഞായറാഴ്ച പോലെ തോന്നുന്നു'; കുഞ്ഞു ചിരുവിന്റെ ചിത്രവുമായി മേഘ്ന
07:35 PM Mar 07, 2021 | Deepika.com