ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ ഭക്ഷണശാല ആരംഭിച്ച് നടി പ്രിയങ്ക ചോപ്ര. സോന എന്ന പേരിലാണ് ഭക്ഷണശാല ആരംഭിക്കുന്നത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് പുതിയ സംരംഭം ആരംഭിച്ച കാര്യം നടി അറിയിച്ചത്. എന്നൊടൊപ്പം വളര്‍ന്ന രുചികള്ക്കൊരിടം എന്നാണ് പുതിയ ഭക്ഷണശാല സംബന്ധിച്ച് പ്രിയങ്കയുടെ കമന്റ്.
രുചികരവും പുതുമയുള്ളതുമായ മെനു തയ്യാറാക്കിയത് പ്രമുഖ ഷെഫ് ഹരി നായിക്കാണെന്നാണ് പ്രിയങ്ക പറയുന്നത്. ഭര്‍ത്താവ് നിക്കിനൊപ്പം ഭക്ഷണശാലയ്ക്കായുള്ള സ്ഥലത്ത് നടത്തിയ പൂജയുടെ ചിത്രങ്ങളും പ്രിയങ്ക പുറത്തുവിട്ടിട്ടുണ്ട്. 2019 സെപ്റ്റംബറിലാണ് പൂജ നടത്തിയത്. മെലിസ ബോവേഴ്സാണ് താൻ മനസിൽ കണ്ടതുപോലെ ഭക്ഷണശാല ഒരുക്കിയത്. ഈ മാസം അവസാനം സോന പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് പ്രിയങ്ക പോസ്റ്റിലൂടെ അറിയിക്കുന്നത്.
"പ്രിയങ്കയുടെ ചായക്കട'; ന്യൂയോര്‍ക്കില്‍ ഭക്ഷണശാലയുമായി പ്രിയങ്ക
02:49 PM Mar 07, 2021 | Deepika.com