"പാ​പ്പ​ൻ' തു​ട​ങ്ങി മ​ക്ക​ളെ; പു​തി​യ ലു​ക്കി​ൽ സു​രേ​ഷ് ഗോ​പി

09:22 PM Mar 05, 2021 | Deepika.com

സു​രേ​ഷ് ഗോ​പി​യെ നാ​യ​ക​നാ​ക്കി ജോ​ഷി സം​വി​ധാ​നം ചെ​യ്യു​ന്ന പാ​പ്പ​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ച്ചു. സാ​ൾ​ട്ട് ആ​ൻ​ഡ് പെ​പ്പ​ർ ലു​ക്കി​ലു​ള്ള ത​ന്‍റെ ചി​ത്രം പോ​സ്റ്റ് ചെ​യ്തു​കൊ​ണ്ട് സു​രേ​ഷ് ഗോ​പി ത​ന്നെ​യാ​ണ് ഷൂ​ട്ടിം​ഗ് തു​ട​ങ്ങി​യ കാ​ര്യം സോ​ഷ്യ​ൽ മീ​ഡി​യി​ലൂ​ടെ അ​റി​യി​ച്ച​ത്.

സു​രേ​ഷ് ഗോ​പി​യും ഗോ​കു​ൽ സു​രേ​ഷും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്ന ചി​ത്ര​ത്തി​ൽ സ​ണ്ണി വെ​യ്ൻ, നൈ​ല ഉ​ഷ, നീ​ത പി​ള്ള, ആ​ശ ശ​ര​ത്, ക​നി​ഹ, ച​ന്ദു​നാ​ഥ്‌, വി​ജ​യ​രാ​ഘ​വ​ൻ, ടി​നി ടോം, ​ഷ​മ്മി തി​ല​ക​ൻ തു​ട​ങ്ങി​യ​വ​രാ​ണ് അ​ഭി​ന​യി​ക്കു​ന്ന​ത്.

കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡോ​മി​നി​ക് സ്കൂ​ളി​ൽ വ​ച്ച് ന​ട​ന്ന സ്വച്ച് ഓ​ൺ ക​ർ​മം കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. ​ബോ​ബി അ​ല​ക്സ്‌ മ​ണ്ണം​പ്ലാ​ക്ക​ൽ നി​ർ​വ​ഹി​ച്ചു. നി​ർ​മാ​താ​ക്ക​ളി​ലൊ​രാ​ളാ​യ ഷെ​രീ​ഫ് മു​ഹ​മ്മ​ദ് ആ​ദ്യ സീ​നി​ന് ക്ലാ​പ് അ​ടി​ച്ചു. ഗോ​കു​ൽ സു​രേ​ഷ്, ക​നി​ഹ, നീ​ത പി​ള്ള, നി​ർ​മാ​താ​ക്ക​ളാ​യ ഡേ​വി​ഡ് കാ​ച്ച​പ്പി​ള്ളി, അ​രു​ൺ ഘോ​ഷ് തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ഡേ​വി​ഡ് കാ​ച്ച​പ്പി​ള്ളി പ്രൊ​ഡ​ക്‌​ഷ​ൻ​സി​ന്‍റെ​യും ക്യൂ​ബ്സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഗ്രൂ​പ്പി​ന്‍റെ​യും ബാ​ന​റി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്രം ഡേ​വി​ഡ് കാ​ച്ച​പ്പി​ള്ളി​യും ഷ​രീ​ഫ് മു​ഹ​മ്മ​ദും ചേ​ർ​ന്നാ​ണ നി​ർ​മി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത് ആ​ർ​ജെ ഷാ​നാ​ണ്.