നിരവധി ചിത്രങ്ങളിലൂടെ തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മന്യ. കുറച്ചുനാളുകളായി സിനിമയിൽ നിന്ന് മാറിനില്‍ക്കുകയാണ് നടി. ഇപ്പോഴിതാ താൻ നേരിടുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് പങ്കുവയ്ക്കുകയാണ് മന്യ.
പരിക്കിനെത്തുടർന്ന് നട്ടെല്ലിന്റെ ഡിസ്കിന് തകരാർ സംഭവിച്ചുവെന്നും അത് ഇടതുകാലിനെ പൂർണമായും തളർത്തിക്കളഞ്ഞുവെന്നും നടി പറഞ്ഞു. കടുത്ത വേദന മൂലം ഇടതുകാല് അനക്കാന്‍ പറ്റാത്ത അവസ്ഥയാണ്. നട്ടെല്ലില്‍ സ്റ്റിറോയ്ഡ് ഇന്ജക്ഷനെടുത്തു. കൊവിഡ് മൂലം മറ്റാരെയും റൂമില്‍ അനുവദിച്ചിരുന്നില്ലെന്നും മന്യ പറഞ്ഞു.
"ഞാന്‍ ഒറ്റയ്ക്കായിരുന്നു. പ്രാര്‍ഥനകളോടെ വേദനയെ നേരിട്ടു. ഉടനെ എല്ലാം ഭേദമാകുമെന്ന പ്രതീക്ഷയിലാണ്. മൂന്ന് ആഴ്ചത്തേക്ക് എനിക്ക് ഇരിക്കാനാകില്ലായിരുന്നു. നടക്കാനാകില്ലായിരുന്നു. നില്‍ക്കാനോ ഉറങ്ങാനോ പോലും വേദന കാരണം സാധിച്ചിരുന്നില്ല. സുഖപ്പെടാനും തിരികെ വരാനും ഞാന്‍ പരമാവധി പരിശ്രമിക്കുന്നുണ്ട്. അടുത്ത നിമിഷം എന്തു സംഭവിക്കുമെന്ന് നമുക്ക് ഒരിക്കലും അറിയില്ല. ഓരോ നിമിഷവും ആസ്വദിക്കുക. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചെലവഴിക്കുക. ജീവിതം ക്ഷണികവും അപ്രതീക്ഷിതവുമാണ്...'- മന്യ പറയുന്നു.
ഞാന്‍ ഒറ്റയ്ക്കായിരുന്നു, പ്രാര്‍ഥനകളോടെ വേദനയെ നേരിട്ടു
03:10 PM Mar 03, 2021 | Deepika.com