മലയാളത്തിലൂടെ വെള്ളിത്തിരയിലെത്തി തെന്നിന്ത്യന്‍ സിനിമാ ലോകം കീഴടക്കി തമിഴിലെ ലേഡീ സൂപ്പര്‍സ്റ്റാറായി തിളങ്ങിനില്‍ക്കുന്ന താരമാണ് നയന്‍താര. ഗ്ലാമര്‍ റോളുകള്‍ ചെയ്താണ് നയന്‍സ് തന്റെ കരിയറില്‍ കൂടുതല്‍ തിളങ്ങിയത്. പിന്നീട് അഭിനയ പ്രാധാന്യമുളള റോളുകളിലും നടി അഭിനയിച്ചു.
സൂപ്പര്‍താരങ്ങളുടെ നായികയായുളള നയന്‍താരയുടെ വിജയ ചിത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഇന്നും തെന്നിന്ത്യയിലെ താരമൂല്യം കൂടിയ നായികമാരില്‍ ഒരാളാണ് നയന്‍താര. സൂപ്പര്‍സ്റ്റാറുകള്‍ക്ക് പുറമെ മുന്‍നിര സംവിധായകരുടെ സിനിമകളിലും പ്രധാന വേഷങ്ങളില്‍ നയന്‍താര എത്തി.
ജയറാം-സത്യന് അന്തിക്കാട് ടീമിന്റെ മനസിക്കരെയിലൂടെ ഗംഭീര തുടക്കമാണ് നയന്‍താരയ്ക്ക് മലയാളത്തില്‍ ലഭിച്ചത്. പിന്നീട് മോഹന്‍ലാലിനൊപ്പം വിസ്മയത്തുമ്പത്ത്, മമ്മൂട്ടിക്കൊപ്പം രാപ്പകല്‍ എന്നീ സിനിമകളില്‍ അഭിനയിച്ചു. പിന്നീട് തമിഴ്, തെലുങ്ക് ഭാഷകളിലാണ് നടി കൂടുതല്‍ സജീവമായിരുന്നത്. ഗ്ലാമര്‍ റോളുകളിലൂടെയാണ് ഈ ഇന്‍ഡസ്ട്രികളിലെല്ലാം തുടക്കത്തില്‍ നടി തിളങ്ങിയത്.
അതേസമയം മോഹന്‍ലാലിനൊപ്പം വിസ്മയത്തുമ്പത്ത് എന്ന ചിത്രത്തിലാണ് നയന്‍താര ആദ്യമായി അഭിനയിച്ചത്. മനസിനക്കരെയ്ക്ക് ശേഷമുളള നടിയുടെ രണ്ടാമത്തെ മലയാള ചിത്രം കൂടിയായിരുന്നു ഇത്. സിനിമാജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ അദ്ദേഹവുമൊത്ത് അഭിനയിക്കാന്‍ അവസരം ലഭിച്ചതില്‍ താന്‍ സന്തോഷവതിയായിരുന്നു എന്ന് നയന്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഇത് പല നടിമാര്‍ക്കും എന്നോട് അസൂയ തോന്നാന്‍ കാരണമായെന്നും നടി പറഞ്ഞു. ഇത് തന്നെ ഏറെ വിഷമത്തിലേക്ക് നയിച്ചെന്നും നയന്‍താര ഒരഭിമുഖത്തില്‍ തുറന്നുപറഞ്ഞു.
ഇന്ത്യന്‍ സിനിമാ ലോകം കണ്ടതില്‍ വച്ച് എറ്റവും മികച്ച നടന്മാരില് ഒരാളാണ് മോഹന്‍ലാലെന്നും നയന്‍താര പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് ശേഷം ദിലീപിന്റെ ബോഡിഗാര്‍ഡിലാണ് നയന്‍താര വീണ്ടും മലയാളത്തില്‍ നായികയായി അഭിനയിച്ചത്. സിദ്ദിഖിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം തിയറ്ററുകളില്‍ വലിയ വിജയമായി മാറിയിരുന്നു. പിന്നീട് ട്വന്റി 20യിലും എറ്റവുമൊടുവിലായി നിവിന്‍ പോളിക്കൊപ്പം അഭിനയിച്ച ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രവും നയന്‍താരയുടെതായി മലയാളത്തില്‍ പുറത്തിറങ്ങി. ധ്യാന്‍ ശ്രീനിവാസന് സംവിധാനം ചെയ്ത ഈ ചിത്രവും നയന്‍താരയുടെതായി വലിയ വിജയം നേടിയിരുന്നു.
മലയാളത്തില്‍ രണ്ട് ചിത്രങ്ങളാണ് നടിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. കുഞ്ചാക്കോ ബോബന്റെ ത്രില്ലര്‍ ചിത്രം നിഴലില്‍ നയന്‍താരയാണ് നായികാ വേഷത്തില്‍ എത്തുന്നത്. നിഴലിന് പുറമെ ഫഹദ് ഫാസില്‍ നായകനാവുന്ന അല്‍ഫോണ്‍സ് പുത്രന് ചിത്രം പാട്ടിലും നയന്‍താര നായികയാവുന്നു. തമിഴിലാണ് നയന്‍താരയുടെ കൂടുതല്‍ ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നത്.
ആ ചിത്രത്തിൽ അഭിനയിച്ചതോടെ എന്നോട് പലർക്കും അസൂയയായി
03:31 PM Feb 26, 2021 | Deepika.com