മമ്മൂട്ടി നായകനായ കാഴ്ച എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായുള്ള ബ്ലെസിയുടെ അരങ്ങേറ്റം. സിനിമ വലിയ ശ്രദ്ധ നേടുകയും ചെയ്തു. ബ്ലസിയുടെ സിനിമാ ജീവിതത്തിലെ വിജയത്തിന്റെ തുടക്കമായിരുന്നു കാഴ്ച.
ഇപ്പോഴിതാ മമ്മൂട്ടിയെക്കുറിച്ച് ബ്ലെസി നടത്തിയ തുറന്നുപറച്ചിൽ ചർച്ചയാകുകയാണ്. മമ്മൂക്കയുടെ സ്നേഹത്തിലൂടെയാണ് താൻ സംവിധായകനും എഴുത്തുകാരനും ആയതെന്നാണ് ബ്ലെസി പറഞ്ഞത്. എഴുതാന്‍ അറിയാതിരുന്ന തന്നോട് എഴുതാന്‍ പറഞ്ഞ് കാഴ്ച എഴുതാനും തന്മാത്രയെഴുതാനും ഭ്രമരം എഴുതാനുമൊക്കെ ഇന്സ്പിരേഷന് തന്നത് മമ്മൂക്കയാണെന്നും ബ്ലെസി പറഞ്ഞു.
ദി പ്രീസ്റ്റ് റിലീസ് ചെയ്യുമ്പോൾ അതില്‍ ഏറ്റവും അധികം സന്തോഷിക്കുന്ന കാര്യം ഒരു പുതുമുഖ സംവിധായകനെ മമ്മൂക്ക പരീക്ഷിക്കുന്നു എന്നതാണെന്നും ബ്ലെസി പറയുന്നു. ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇത്രയേറെ നവാഗത സംവിധായകരെ വെച്ച് സിനിമ ചെയ്ത മറ്റൊരാളുണ്ടാവില്ല. അവരില്‍ ഏറിയ പങ്കും ഇന്ന് മലയാളത്തിലെ പ്രമുഖരായി നില്‍ക്കുന്നുവെന്നും ബ്ലെസി കൂട്ടിച്ചേർത്തു.
"ഇത്രയേറെ നവാഗതർക്ക് അവസരം നല്കിയ മറ്റൊരു നടൻ ഇന്ത്യന്‍ സിനിമയില്‍ തന്നെ കാണില്ല..'
04:39 PM Feb 24, 2021 | Deepika.com