ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ അവതരിപ്പിക്കുന്ന 'ബിഗ് ബോസ് 14 'ഹിന്ദി പതിപ്പിന്റെ വർണ്ണാഭമായ ഗ്രാൻഡ് ഫിനാലെയിൽ സീരിയൽ താരം റുബീന ഡിലെയ്ക് വിജയിയായി. നികുതി കഴിച്ചു 36ലക്ഷം ക്യാഷ് പ്രൈസും പ്രത്യേക ഫലകവുമാണ് സമ്മാനം.
ഈ സീസണിൽ തുടക്കം മുതൽ മികച്ച പ്രകടനത്തിലും വോട്ടിങ്ങിലും ഏറെ മുന്നിലായിരുന്നു റുബീന. പിന്നിട്ട നാലു ബിഗ് ബോസ് ഹൗസിലും അതിഥി താരമായിരുന്നു. ഒപ്പം ഈ സീസണിൽ ഭർത്താവും സിനിമ ടെലിവിഷൻ താരവും മോഡലുമായ അഭിനവ് ശുക്ലയും മത്സരാർഥിയായി 'ബിഗ്ബോസി'ലുണ്ടായിരുന്നു. ഷിംലക്കാരിയായ റുബീന "മിസ് നോർത്ത് ഇന്ത്യ,' 'മിസ് ഷിംല' പട്ടങ്ങൾ നേടിയിട്ടുണ്ട്.
സോണി ടിവിയുടെ ഇന്ത്യൻ ഐഡൾ ഒന്നാം സീസണിൽ ശ്രദ്ധേയനായ ഗായകൻ രാഹുൽ വൈദ്യ യാണ് രണ്ടാം സ്ഥാനത്ത്. നടി നിക്കി തംബോളി മൂന്നാം സ്ഥാനത്താണ്. മത്സരത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ 14 ലക്ഷത്തിന്റെ ഓഫറിൽ '30 സെക്കൻഡ് തീരുമാന'ത്തിൽ മത്സരാർഥിയായിരുന്ന നടി രാഖി സാവന്ത് പിൻമാറിയിരുന്നു.
ബിഗ് ബോസിന്റെ ഹിന്ദി പതിപ്പിന് തിരശീല വീണപ്പോൾ മലയാളത്തിന്റെ മൂന്നാമത്തെ ഷോ ഒരു വാരം പിന്നിട്ടു. മലയാളത്തിൽ ആദ്യമായി താരദമ്പതികളായ ഫിറോസ്ഖാനും സജ്നയും ഒപ്പം' ഒരു അഡാർ ലവ് ' താരം മിഷേൽ ആൻ ഡാനിയലും ബിഗ് ഹൗസിൽ എത്തിയപ്പോൾ പതിനേഴു പേരാണ് മത്സരരംഗത്തുള്ളത്.
മോഹൻലാൽ നയിക്കുന്ന ഷോയിൽ മത്സരാർത്ഥികളുടെ നിലവാരത്തിൽ സമ്മിശ്ര പ്രതികരണമാണെങ്കിലും പുതു മുഖങ്ങളുടെ 'പ്രകടനങ്ങൾ' നിർണായകമാണ് വരും വാരങ്ങളിൽ. ഒപ്പം വരാനിരിക്കുന്ന ബ്രോഡ്കാസ്റ്റിംഗ് ഓർഡിനൻസ് റിസേർച്ച് കൗൺസിലിന്റെ വ്യ ഴാഴ്ച പുറത്തിറങ്ങുന്ന 'ബിഗ് ബോസ് 'വീവർഷിപ്പ് റേറ്റിംഗ് തന്നെയാണ് ചാനലുകൾ ഉറ്റു നോക്കുന്നത്.
പ്രേംടി. നാഥ്
റുബീന ഡിലെയ്ക് ബിഗ്ബോസ് സീസൺ 14 വിജയി
05:41 PM Feb 22, 2021 | Deepika.com