മഞ്ജു വാര്യരും സണ്ണി വെയ്നും ഒന്നിക്കുന്ന പുതിയ ചിത്രമായ ചതുർമുഖത്തിന്റെ ഫസ്റ്റ്ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മലയാളത്തിലെ ആദ്യ ടെക്നോ-ഹൊറർ ചിത്രമായാണ് ചതുർമുഖം ഒരുങ്ങുന്നത്.
രഞ്ജിത്ത് കമല ശങ്കറും സലീൽ വിയും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് മഞ്ജു വാര്യർ പ്രൊഡക്ഷൻസും, ജിസ് ടോംസ് മൂവിയുടെ ബാനറിൽ ജിസ് ടോംസ്, ജസ്റ്റിൻ തോമസ് എന്നിവരും ചേർന്നാണ്. അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവരാണ് കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്.
മഞ്ജു വാര്യർ, സണ്ണി വെയ്ൻ എന്നിവരെ കൂടാതെ, അലൻസിയർ, നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, കലാഭവൻ പ്രജോദ് എന്നിവരും ചതുർമുഖത്തിൽ വേഷമിടുന്നു. മനു മഞ്ജിത്തിന്റെ വരികൾക്ക് ഡോൺ വിൻസെന്റ് സംഗീതം പകരുന്നു.
മഞ്ജുവും സണ്ണി വെയ്നും ഒന്നിക്കുന്ന ചതുർമുഖം: മോഷൻ പോസ്റ്റര്‍ എത്തി
05:19 PM Feb 22, 2021 | Deepika.com